നിരന്തരദ്രോഹം; സൈനികൻ സേന വിട്ടു
text_fieldsധുലെ: സഹപ്രവർത്തകരായ സൈനികരുടെ നിരന്തരദ്രോഹത്തെ തുടർന്ന് സൈനികൻ ജോലി രാജിവെച്ചു. അഹമദ്നഗറിലെ യൂനിറ്റ് കമാൻഡർക്ക് രാജിക്കത്ത് അയച്ചതായി സൈനികനായ ചന്തു ചവാെൻറ അടുത്ത ബന്ധുക്കൾ വെളിപ്പെടുത്തി. അബദ്ധത്തിൽ അതിർത്തി കടന്നതിനെ തുടർന്ന് പാക് പിടിയിലായ സൈനികൻ മൂന്നുവർഷത്തിനുശേഷമാണ് സേനയിലെ ജോലി അവസാനിപ്പിക്കുന്നത്.
പാക് ചാരൻ എന്നതടക്കം സേനയിൽനിന്ന് നിരന്തരമുള്ള കളിയാക്കലിനെ തുടർന്നാണ് തീരുമാനം. സഹസൈനികരടക്കം സംശയത്തോടെ നോക്കുന്നത് സഹിക്കാനാവുന്നില്ലെന്ന് ചന്തു പറഞ്ഞു.
പാക് പിടിയിലായ സൈനികന് നാലുമാസം ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. മാനസികമായും പീഡിപ്പിച്ചു. മൃതപ്രായനായതോടെയാണ് ഇന്ത്യക്ക് കൈമാറിയത്.
അതേസമയം, ചന്തു ചവാന് കഴിഞ്ഞ മാസമുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുചക്രവാഹനം കുഴിയിൽവീണുണ്ടായ അപകടത്തിൽ മുഖത്തിനും തലയോട്ടിക്കും പരിക്കേറ്റു. നാല് പല്ലുകൾ കൊഴിഞ്ഞു.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതാണ് സാരമായി പരിക്കേൽക്കാൻ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.