Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഫറുൽ ഇസ്​ലാം...

സഫറുൽ ഇസ്​ലാം ഖാനെതിരായ ​പ്രചാരണം: ശക്തമായ നിയമനടപടി സ്വീകരിക്കണം -മനുഷ്യാവകാശ പ്രവർത്തകർ

text_fields
bookmark_border
സഫറുൽ ഇസ്​ലാം ഖാനെതിരായ ​പ്രചാരണം: ശക്തമായ നിയമനടപടി സ്വീകരിക്കണം -മനുഷ്യാവകാശ പ്രവർത്തകർ
cancel
camera_alt??. ????? ??????? ???

ന്യൂഡൽഹി: ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്​ലാം ഖാനെതിരെ നടക്കുന്ന വിദ്വേഷപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്​. സ്വാമി അഗ്​നിവേശ്, ഇഫ്തിഖാർ ഗീലാനി​, കവിത കൃഷ്ണൻ, മുജ്തബ ഫാറൂഖ്, രവി നായർ തുടങ്ങി നൂറോളം പ്രമുഖർ അദ്ദേഹത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​ പ്രസ്​താവനയിറക്കി. പ്രശസ്ത പണ്ഡിതനും പത്രപ്രവർത്തകനും കൂടിയായ ഖാനെതിരെ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

ഇന്ത്യയിലെ മുസ്​ലിം വിരുദ്ധ വിദ്വേഷപ്രചരണങ്ങളെക്കുറിച്ചും ഇന്ത്യൻ മുസ്‌ലിംകൾക്ക്​ ഐക്യദാർഢ്യം പ്രകടിപ്പിച്ച കുവൈത്തിന് നന്ദി പറഞ്ഞും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിനാണ്​ ഡോ. സഫറുൽ ഇസ്​ലാം ഖാനെതിരെ അപവാദ പ്രചാരണം തുടങ്ങിയത്​. അദ്ദേഹത്തി​​െൻറ വാക്കുകൾ വളച്ചൊടിച്ച ചിലർ​ ഹിന്ദുവിരുദ്ധനും ഇന്ത്യാ വിരുദ്ധനുമായി മുദ്രകുത്തുകയായിരുന്നു. വർഗീയതയും ഇസ്​ലാമോഫോബിയയും പ്രചരിപ്പിക്കുന്ന വാർത്താ അവതാരകരും ഏതാനും രാഷ്ട്രീയക്കാരുമാണ്​ ഇതിന്​ നേതൃത്വം നൽകിയതെന്ന്​ പ്രസ്​താവനയിൽ ആരോപിച്ചു. 

ഇന്ത്യയിൽ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളും മതന്യൂനപക്ഷങ്ങളോടുള്ള വി​േവചനവും സംബന്ധിച്ച്​ പലകോണുകളിൽ നിന്ന്​ നേരത്തെ വിമർശനമുയർന്നിട്ടുണ്ട്​. വിവിധ അന്താരാഷ്ട്ര സംഘടനകൾ, യൂറോപ്യൻ ഭരണകൂടങ്ങൾ, അമേരിക്ക, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംവിധാനങ്ങൾ എന്നിവ ആവർത്തിച്ച് അടിവരയിട്ട്​ ഉന്നയിച്ച ആശങ്കകളാണ്​ ഡോ. സഫറുൽ ഇസ്​ലാം ഖാനും പങ്കുവെച്ചതെന്ന്​ പ്രസ്​താവനയിൽ ഒപ്പുവെച്ചവർ വ്യക്​തമാക്കി. 

ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിനും മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന മാനവികവാദിയാണ്​ ഡോ. ഖാൻ. ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തി​​െൻറ പ്രവർത്തനത്തെ വിവിധ മതക്കാരും മനുഷ്യാവകാശ പ്രവർത്തകരും എൻ‌ജി‌ഒകളും പ്രശംസിച്ച കാര്യവും പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി. ഡോ. ഖാനെതിരായ വിദ്വേഷ പ്രചാരണം ഹിന്ദുമതത്തെയും ഹിന്ദുത്വയെയും തമ്മിൽ വേർതിരിക്കുന്നതിൽ പരാജയപ്പെടുന്നതി​​െൻറ ഉദാഹരണം കൂടിയാണെന്ന്​ അവർ പറഞ്ഞു.

ഐ.എസ്​, ബോകോഹറാം തുടങ്ങിയ ഭീകര സംഘടനകൾ ന്യുനപക്ഷങ്ങൾക്കുനേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ കടുത്ത നിലപാടെടുത്ത ഖാൻ എല്ലാവിധ തീവ്രവാദത്തിനും എതിരായിരുന്നു. ഇതേകാരണം കൊണ്ടുതന്നെ അദ്ദേഹം ആർ‌.എസ്‌.എസിനെയും ശക്​തമായി വിമർശിച്ചിരുന്നു. ഡോ. സഫറുൽ ഇസ്​ലാം ഖാ​​െൻറ ഫേസ്ബുക്ക് പോസ്​റ്റ്​ വളച്ചൊടിച്ച്​ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന്​  പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. മുഹമ്മദ് അദീബ്, പ്രഫ. അരുൺ കുമാർ, സഫർ ജംഗ്, കമൽ ഫാറൂഖി, സുഭാഷ് ഗടാഡെ, ഇന്ദു പ്രതാപ് സിംഗ്, അവിനാശ് കുമാർ, ഗോപാൽ മേനോൻ, അശോക് ചൗധരി, ഇ.എം അബ്ദുറഹ്​മാൻ, കെ.കെ. സുഹൈൽ, ശ്രീധർ രാമമൂർത്തി, മാലിക് മുഅ്​തസിം ഖാൻ തുടങ്ങിയ പ്രമുഖരും പ്രസ്​താവനയിൽ ഒപ്പുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaswami agniveshhuman rightsIndia NewsDr Zafarul Islam Khan
News Summary - solidarity with Dr Zafarul Islam Khan
Next Story