മുന്നാക്ക സംവരണം: സോളിഡാരിറ്റി സുപ്രീംകോടതിയിൽ റിവ്യൂ ഹരജി നൽകി
text_fieldsന്യൂഡൽഹി: മുന്നാക്ക സംവരണം അനുവദിക്കുന്ന 103 ആം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സുപ്രീംകോടതിയിൽ റിവ്യൂ ഹരജി സമർപ്പിച്ചു.
ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹിക നീതി അടക്കമുള്ള സങ്കൽപങ്ങളെ അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണം സാധ്യമാക്കുന്ന 103 ാം ഭരണഘടന ഭേദഗതിയെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിന് എതിരാണെന്നും ഹരജിയിൽ പറയുന്നു. ഭരണഘടനാ ഭേദഗതി പരിശോധിച്ചതിൽ ഭരണഘടനാ ബെഞ്ചിന് നിരവധി നിയമപരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
103ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തും സോളിഡാരിറ്റി ഹരജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് സോളിഡാരിറ്റിക്ക് വേണ്ടി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നത്. അഭിഭാഷകരായ ജെയ്മോൻ ആൻഡ്രൂസ്, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.