അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ സെബി റെയ്ഡെന്ന് കേന്ദ്രമന്ത്രി
text_fieldsചെന്നൈ: ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളില്‍ സെബിയും (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കസ്റ്റംസ് അധികൃതരും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അദാനി ഗ്രൂപ്പിന്റെ ചില സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയെന്ന് പറഞ്ഞെങ്കിലും ഏതൊക്കെ സ്ഥാപനങ്ങളിലാണ് റെയ്ഡെന്നോ എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ മന്ത്രി വ്യക്തമാക്കിയില്ല. സെബിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് അന്വേഷണം.
അദാനി ഗ്രൂപ് ഓഫ് കമ്പനികളുടെ വില ഓഹരി വിപണിയിൽ കൂപ്പുകുത്തി. ശതകോടീശ്വരനായ ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരിവില, ജൂൺ 18ന് അവസാനിച്ച ആഴ്ചയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അദാനി ഗ്രൂപ് ഓഫ് കമ്പനിയിൽ മൗറിഷ്യസ് കേന്ദ്രമായ വിദേശനിക്ഷേപകർ നിക്ഷേപം മരവിപ്പിച്ചെന്ന് ഇക്കണണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഇത്. ഏകദേശം 37.6 ബില്യൺ ഡോളറിന്‍റെ നഷ്ടമാണ് ഇക്കണണോമിക് ടൈംസ് റിപ്പോർട്ട് മൂലം അദാനി ഗ്രൂപിനുണ്ടായത്. എന്നാൽ റിപ്പോർട്ട് വെറും വിഡ്ഢിത്തമാണെന്ന് അദാനി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.