മഹാരാഷ്ട്രയിൽ ചിലയിടങ്ങളിൽ സമൂഹ വ്യാപനം; മരണസംഖ്യ 832
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മുംബൈ പോലുള്ള നഗരങ്ങളുടെ ചില പ്രദേശങ്ങളിൽ കോവിഡ് സമൂഹ വ്യാപനമുണ്ടായതായി സംസ്ഥാന ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ മുഴുവൻ കേസുകളെടുത്ത് പരിശോധിക്കുേമ്പാൾ ഓരോ ക്ലസ്റ്റുകളായാണ് വ്യാപനമുണ്ടായിരിക്കുന്നത്. എന്നാൽ മറ്റു ചില ഭാഗങ്ങളിലും സമൂഹ വ്യാപനം നടന്നതിെൻറ തെളിവ് ലഭിച്ചതായി രോഗവ്യാപന നിരീക്ഷണ ഉദ്യോഗസ്ഥൻ ഡോ. പ്രദീപ് അവാതെ പറഞ്ഞു.
രാജ്യത്തിെൻറ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനവ് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലും വ്യത്യസ്തമാണെന്നും അവാതെ പറഞ്ഞു. വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക മേഖലകളുള്ളതും ജനസാന്ദ്രതയുള്ളതുമായ നഗരമാണ് മുംബൈ. ഒരു ചതുശ്ര കിലോമീറ്ററിൽ 20,000 പേരാണ് ഇവിടെ വസിക്കുന്നത്. അതാണ് രോഗബാധിതരുടെ എണ്ണം ദേശീയ നിരക്കിനേക്കാൾ ഉയരാൻ കാരണം.
ഏതു തരത്തിലാണ് സമൂഹ വ്യാപനം നടന്നതെന്നറിയാൻ ഒരോ കേസുകളും ആഴത്തിൽ പരിശോധിക്കണം. ഒാരോ കോവിഡ് ബാധിതരും എങ്ങനെ ബന്ധപ്പെടുന്നുവെന്ന് കണ്ടെത്തണം. യാത്രാ വിവരങ്ങൾ, കുടുംബ വിവരങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ടെന്നും അവാതെ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ 22,171 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 832 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. മുംബൈയിൽ മാത്രം 13,564 കോവിഡ് കേസുകളും 508 മരണവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.