ചില കാര്യങ്ങൾ പാർലമെന്‍റിൽ ചർച്ചചെയ്യാൻ കഴിയില്ല -ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: അതിർത്തിയിലെ ചൈനയുടെ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാനാകില്ലെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ അറിയിച്ചെന്ന് റിപ്പോർട്ട്. ബജറ്റിന് മുന്നോടിയായുള്ള സർവ കക്ഷി യോഗത്തിൽ ബഹുജൻ സമാജ് പാർട്ടി വിഷയം ഉന്നയിച്ചപ്പോഴാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ പാർലമെന്‍റിൽ ഇതുസംബന്ധിച്ച് ചർച്ച നടത്താൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. പാർലമെന്‍റ് സമ്മേളനം സുഗമമായി നടക്കുന്നതിനായി പ്രതിപക്ഷപാർട്ടികളുടെ സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 31ന് നടക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചത്. ഡൽഹിയിൽ നടന്ന യോഗത്തിൽ 27 പാർട്ടികളിൽ നിന്നായി 37 നേതാക്കൾ പങ്കെടുത്തു. എ.എ.പിയും ആർ.ജെ.ഡിയും ഇടത് പാർട്ടികളും അദാനി വിഷയത്തിൽ ചർച്ചവേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് ജാതി അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക കണക്കെടുപ്പ് നടത്തണമെന്ന് വൈ.എസ്.ആർ കോണ്ഡഗ്രസും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.