Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയേയും...

മോദിയേയും ശാസ്​ത്രജ്ഞരേയും വിശ്വാസമില്ലാത്ത മുസ്​ലിംകൾ പാകിസ്​ഥാനിലേക്ക്​ പോണം -ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
Some Muslims do not trust Indian
cancel

രാജ്യത്തെ ശസ്​ത്രജ്ഞരേയും പൊലീസിനേയും നരേന്ദ്രമോദിയേയും വിശ്വാസമില്ലാത്ത മുസ്​ലിംകൾ പാകിസ്​ഥാനിലേക്ക്​ പോണമെന്ന്​ ബി.ജെ.പി എം.എൽ.എ സംഗീത്​ സോം. 'നിർഭാഗ്യവശാൽ ചില മുസ്‌ലിംകൾക്ക് രാജ്യത്തെ ശാസ്ത്രജ്ഞരെയും പോലീസിനെയും വിശ്വാസമില്ല. അവർക്ക് പ്രധാനമന്ത്രിയെയും വിശ്വാസമില്ല. അവർക്ക് പാകിസ്ഥാനിൽ വിശ്വാസമുണ്ട്. അവിടേക്ക് പോകാം. പക്ഷേ ശാസ്ത്രജ്ഞരെ സംശയിക്കരുത്​'-ചന്ദൗസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സംഗീത്​ സോം പറഞ്ഞു.


തിങ്കളാഴ്ച അറസ്റ്റിലായ ആം ആദ്മി പാർട്ടി എം‌എൽ‌എ സോംനാഥ് ഭാരതി ഗുണ്ടകളുടെ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും സോംനാഥ് ഭാരതിയുമായി സഹകരിക്കുന്നതിനാൽ അരവിന്ദ് കെജ്‌രിവാളിന്‍റെ ബുദ്ധി ദുഷിച്ചതായും ബിജെപി നേതാവ് പറഞ്ഞു. നേരത്തേയു​ം പ്രകോപനപരമായ പരാമർശങ്ങൾ സോം നടത്തിയിട്ടുണ്ട്. കർഷകരുടെ പ്രക്ഷോഭത്തെക്കുറിച്ചും അപകീർത്തികരമായ പരാമർശങ്ങൾ സോം നടത്തി. പ്രക്ഷോഭം നടത്തുന്നവരിൽ ആരും കർഷകരല്ലെന്നും മറിച്ച് അവർ കർഷക വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദൗസിയിലെ ആശിഷ് ഗാർഡനിൽ ഭാരതീയ ജനത മോർച്ചയുടെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു സംഗീത്​ സോം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimsSangeet SomPakistan
Next Story