കൊലപാതകങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കും -ജമ്മു കശ്മീർ ലഫ്. ഗവർണർ
text_fieldsശ്രീനഗർ: നിരപരാധികളായ പൗരന്മാരുടെ കൊലപാതകങ്ങളെ ന്യായീകരിച്ച് സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മുന്നറിയിപ്പ് നൽകി.
ചിലർ സ്വാർഥ താൽപര്യത്തിന് സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നു. പ്രസ്താവനകളിലൂടെയോ പ്രവൃത്തികളിലൂടെയോ രാജ്യത്തിന്റെ അഖണ്ഡതയെ അപകടപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കും. പൊലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിൻഹ.
നീതി ലഭിക്കും വരെ താഴ്‌വരയിൽ കൊലപാതകങ്ങൾ അവസാനിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുല്ല പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് സിൻഹയുടെ പ്രതികരണം.
ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് നാല് വർഷമായി, പക്ഷേ ഇപ്പോഴും ആളുകൾ മരിക്കുന്നു. ആർട്ടിക്കിൾ 370 കൊലപാതകത്തിന് കാരണമല്ല. തീവ്രവാദം പുറത്ത് നിന്ന് സ്പോൺസർ ചെയ്യുന്നതാണ്. നീതി ലഭിക്കുന്നത് വരെ ഇത് തുടരും അബ്ദുല്ല പറഞ്ഞു.
ആർട്ടിക്കിൾ 370 ആണ് ഓരോ വിഭാഗത്തെയും ലക്ഷ്യമിട്ടുള്ള കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ ബി.ജെ.പി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.