സോമനാഥ് ചാറ്റർജി അന്തരിച്ചു
text_fieldsകൊല്‍ക്കത്ത: തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും മികച്ച പാർലമെേൻററിയനും ലോക്സഭ മുന്‍ സ്പീക്കറുമായ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക തകരാറിലായതിനാൽ രക്തശുദ്ധീകരണം നടത്തുന്നതിനിടയിലാണ് മരണം. മസ്തിഷ്കാഘാതം മൂലം ഒരുമാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം നില മെച്ചെപ്പട്ടതിനാൽ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. വെൻറിലേറ്ററിലായിരുന്നു.
2004-09ല്‍ യു.പി.എ സര്‍ക്കാറിെൻറ കാലത്താണ് 13ാം ലോക്സഭയുടെ സ്പീക്കറായത്. ലോക്സഭയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സ്പീക്കറായിരുന്നു. 2008ല്‍ ആണവകരാർ വിഷയത്തിൽ മൻമോഹൻ സിങ് സര്‍ക്കാറിനുള്ള പിന്തുണ സി.പി.എം പിന്‍വലിച്ചപ്പോൾ സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ ചാറ്റർജി തയാറായില്ല. ഇതേത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. എന്നും രാഷ്ട്രീയത്തിലെ മാന്യനായി അറിയപ്പെട്ട അദ്ദേഹം സജീവ രാഷ്ട്രീയം വിെട്ടങ്കിലും സമകാലിക സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്നു. രാജ്യത്തെ മികച്ച സ്പീക്കർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.
1971ല്‍ സി.പി.എം പിന്തുണയോടെ ബർദാൻ മണ്ഡലത്തിൽനിന്ന് സ്വതന്ത്ര എം.പിയായ ചാറ്റർജി കുറഞ്ഞ കാലംകൊണ്ട് മികച്ച പാര്ലമെേൻറിയനായി. 10 തവണ ലോക്സഭാംഗമായി. 1973ലാണ് സി.പി.എം അംഗമായത്. 1991 മുതൽ 2004 വരെ സി.പി.എം പാർലെമൻററി പാർട്ടി നേതാവും പ്രതിപക്ഷത്തിെൻറ ശക്തനായ വക്താവുമായ ചാറ്റർജിയുടെ ശബ്ദം പാർലമെൻറിനകത്തും പുറത്തും മുഴങ്ങി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് ബോഫോഴ്സ് വിവാദത്തിൽ കോൺഗ്രസുയർത്തിയ പ്രതിരോധത്തെ തകർത്ത് മിടുക്ക് തെളിയിച്ചു. നിരവധി പാർലമെൻററി കമ്മിറ്റികളിൽ അംഗമായും അധ്യക്ഷനായും പ്രവർത്തിച്ചു. 2004 ജൂൺ നാല് മുതൽ 2009 േമയ് 16വരെ സ്പീക്കർ സ്ഥാനത്ത് തുടർന്നു. സ്പീക്കറായിരിക്കെ നിഷ്പക്ഷതക്ക് പേരുകേട്ട അദ്ദേഹം പലപ്പോഴും സി.പി.എമ്മിെൻറ താൽപര്യങ്ങൾെക്കതിരെയും നിലയുറപ്പിച്ചു.
അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മൃതദേഹം കൊൽക്കത്ത നിയമസഭയിലേക്ക് മാറ്റി. തുടർന്ന് വസതിയിലെത്തിച്ച മൃതദേഹം വൈദ്യപഠനത്തിന് സർക്കാർ മെഡിക്കൽ കോളജിന് കൈമാറി. പ്രശസ്ത അഭിഭാഷകൻ നിർമൽ ചന്ദ്ര ചാറ്റർജിയുെടയും ഭീനാപാണി ദേവിയുെടയും മകനായി 1929 ജൂലൈ 25ന് അസമിലെ തേസ്പുരിലാണ് ജനനം. രേണു ചാറ്റര്‍ജിയാണ് ഭാര്യ. മക്കൾ: പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.