ട്രാൻസ്ജെൻഡറെ വിവാഹം കഴിക്കാനൊരുങ്ങി മകൻ; കീടനാശിനി കഴിച്ച് ജീവനൊടുക്കി മാതാപിതാക്കൾ
text_fieldsഅമരാവതി: മകൻ ട്രാൻസ്ജെൻഡറെ വിവാഹം കഴിക്കാനൊരുങ്ങിയതിൽ മനംനൊന്ത് മാതാപിതാക്കൾ കീടനാശിനി കഴിച്ച് ജീവനൊടുക്കി. ആന്ധ്രാ പ്രദേശിലെ നന്ദ്യാലിലാണ് സംഭവം. നന്ദ്യാൽ സ്വദേശികളായ സുബ്ബു റായഡു, സരസ്വതി എന്നിവരാണ് ജീവനൊടുക്കിയത്.
ഇവരുടെ മകൻ സുനിൽ, സ്മിത എന്ന ട്രെൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ബി.ടെക് ബിരുദധാരിയായ യുവാവ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മകന് വിവാഹാലോചനകൾ ആരംഭിക്കുകയും തങ്ങൾക്കിഷ്ടപ്പെട്ട യുവതിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സുനിൽ തന്‍റെ പ്രണയം പുറത്തുപറയുകയായിരുന്നു.
ബന്ധം ഉപേക്ഷിക്കാൻ മാതാപിതാക്കൾ ഏറെ നിർബന്ധിച്ചെങ്കിലും സുനിൽ വഴങ്ങിയില്ല. മകനെ കൗൺസിലിങ്ങിന് പൊലീസ് സ്റ്റേഷനിലും ഇരുവരും കൊണ്ടുപോയി. എന്നാൽ, താൻ സ്മിതയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് സുനിൽ തീർത്തുപറഞ്ഞു. ഇതോടെ മാതാപിതാക്കൾ കടുംകൈ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.