Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോണി സോറി...

സോണി സോറി ദന്തേവാഡയിൽ അറസ്​റ്റിൽ

text_fields
bookmark_border
soni-sori-051019.jpg
cancel

ദന്തേവാഡ: ആദിവാസി നേതാവ്​ സോണി സോറി ഛത്തിസ്​ഗഢിലെ ദ​ന്തേവാഡ ജില്ലയിൽ അറസ്​റ്റിൽ. ബിജാപുർ, സുക്​മ, ദന്തേവാഡ ജില്ലകളിൽനിന്നായി ആറായിരത്തോളം ആദിവാസികൾ പ​​ങ്കെടുക്കുന്ന നകുൽനർ ഗ്രാമത്തിലെ പരിപാടിയിൽ പ​ങ്കെടുക്കുംമുമ്പാണ്​ സോറിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. പിന്നീട്​ വൈകീട്ട്​ അവരെ ജാമ്യത്തിൽ വിട്ടയച്ചു.

അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചെന്ന പേരിലാണ്​ സോറിയെ അറസ്​റ്റ്​ ചെയ്​തത്​. എന്നാൽ, ദന്തേവാഡ കലക്​ടർക്കും സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റിനും യോഗം സംബന്ധിച്ച അറിയിപ്പ്​ നൽകിയിരുന്നെങ്കിലും പൊലീസ്​ അനുമതി നിഷേധിക്കുകയും സോറിയെ ബലംപ്രയോഗിച്ച്​ ദന്തേവാഡ പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോവുകയുമായിരുന്നു.

ബസ്​തർ മേഖലയിൽനിന്ന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ വർഷങ്ങളായി ജയിലിൽ കഴിയുന്ന ആദിവാസികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്​​ യോഗം സംഘടിപ്പിച്ചിരുന്നത്​. ബസ്​തറിൽ ആദിവാസികൾക്കെതിരെ പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസുകൾ പുനഃപരിശോധിക്കാൻ കമ്മിറ്റിയെ നിയമിക്കുമെന്ന്​​ മുഖ്യമന്ത്രി ഭൂപേഷ്​ ബാഗൽ പറഞ്ഞിരുന്നു.

മുൻ ബി.ജെ.പി സർക്കാർ ആദിവാസികൾക്കെതിരെ കള്ളക്കേസെടുത്തതായും അദ്ദേഹം ആരോപിച്ചിരുന്നു. കോൺഗ്രസ്​ സർക്കാർ ഭരണമേറ്റ്​ 10 മാസം പിന്നിട്ടിട്ടും ആരെയും വിട്ടയച്ചില്ലെന്നു​ മാത്രമല്ല, പുതുതായി അറസ്​റ്റുകൾ നടക്കുന്നതായും സോണി​ സോറി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soni sorimalayalam newsindia news
News Summary - soni sori arrested in dantewada -india news
Next Story