സോണി സോറിക്ക് രാജ്യാന്തര പുരസ്കാരം
text_fieldsന്യൂഡൽഹി: ആദിവാസി സമൂഹത്തിെൻറ മനുഷ്യാവകാശ സംരക്ഷണത്തിന് സാഹസികമായ പ്രവർത്തനം നടത്തുന്ന സോണി സോറിക്ക് ഇക്കൊല്ലത്തെ ഫ്രണ്ട്ലൈൻ ഡിഫൻഡേഴ്സ് അവാർഡ്. ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരിൽ ഒരാളാണ് സോണി സോറി.
ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ ആദിവാസികൾക്കു നേരെ നടക്കുന്ന പൊലീസ് ക്രൂരതകൾ പൊതുസമൂഹത്തിനു മുമ്പാകെ തുറന്നുകാട്ടുന്നതിൽ സോണി സോറി വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്കൂൾ അധ്യാപികയായ അവരെ മാവോവാദി ബന്ധം ആരോപിച്ച് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ജയിലിൽ ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയായി. വനിത തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടി തടവിൽ പോരാട്ടം നടത്തി. വിഷയം ആഗോള ശ്രദ്ധയിൽ വന്നതിനു പിന്നാലെ 2014ൽ ജാമ്യം അനുവദിച്ചു. ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.