സുവർണ ക്ഷേത്രത്തിൽ സോണിയ മാപ്പു പറഞ്ഞു; ബാബരി മസ്ജിദിൽ മോദി മാപ്പു പറയുമോ?
text_fieldsന്യൂഡൽഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ എത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പു പറഞ്ഞത് േപാലെ, ബാബരി മസ്ജിദ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയുമോയെന്ന് പഞ്ചാബിലെ കോൺഗ്രസ് നേതാവ് ചരൺ സിങ് സാപ്ര. ബ്ലൂസ്റ്റാർ സൈനിക നടപടിയുടെയും സിഖ് വിരുദ്ധ കലാപത്തിന്‍റെയും പേരിൽ കോൺഗ്രസിനെ എതിർക്കുന്ന ബി.ജെ.പിയോടാണ് ദേശീയ ചാനൽ ന്യൂസ്18 സംഘടിപ്പിച്ച ചർച്ചാ പരിപാടിക്കിടെ ചരൺസിങ് ചോദ്യം ഉന്നയിച്ചത്.
സിഖ് വിരുദ്ധ കലാപത്തിെൻറ പേരിൽ സംഭവിച്ച തെറ്റിന് കഴിഞ്ഞ 33 വർഷമായി കോൺഗ്രസിനെ ബി.ജെ.പി കുറ്റപ്പെടുത്തുന്നു. 1992ൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന് ശേഷം രാജ്യത്ത് വൻ കലാപമുണ്ടാകുകയും നിരവധി പേർ മരിക്കുകയും ചെയ്ത സാഹചര്യമുണ്ടായി. ഈ വിഷയത്തിൽ നരേന്ദ്ര മോദി ഡൽഹിയിലെ ജുംആ മസ്ജിദ് സന്ദർശിച്ച് മാപ്പ് പറയുമോ? ^സാപ്ര ചോദിച്ചു.
1984ൽ സുവർണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഒാപ്പറേഷന് ശേഷമുണ്ടായ സിഖ് വിരുദ്ധ കലാപമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിലേക്ക് നയിച്ചത്. സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റായിരുന്നു ഇന്ദിരയുടെ ധാരുണയന്ത്യം. വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധി സുവർണ ക്ഷേത്രം സന്ദർശിക്കുകയും 1984ൽ നടന്ന സംഭവങ്ങളിൽ മാധ്യമങ്ങളെ സാക്ഷി നിർത്തി മാപ്പു പറയുകയും ചെയ്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പാർലമെൻറിൽ സമാന സംഭവവുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചിരുന്നു.
അതേ സമയം, ചരൺ സിങ്ങിെൻറ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത് വന്നു. കലാപം കുത്തിപ്പൊക്കി ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഷാ പ്രതികരിച്ചു. ദേശവിരുദ്ധ സംഘടനയിൽ നിന്നും പണം കൈപ്പറ്റിയ ഉന പ്രക്ഷോഭത്തിന്‍റെ നേതാവ് ജിഗ്നേഷ് മേവാനിയുമായി കോൺഗ്രസ് കൂട്ടുകൂടുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകുകയും ചെയ്തത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും അമിത് ഷാ കുറ്റെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.