സോണിയയും മൻമോഹനും തിഹാർ ജയിലിലെത്തി ചിദംബരത്തെ കണ്ടു
text_fieldsന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും തിഹാർ ജയിലിലെത്തി പ ി. ചിദംബരത്തെ കണ്ടു. ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് മുൻ കേന്ദ്ര മന്ത്രിയായ പി. ചിദംബരം. മകൻ കാർത്തി ചിദംബരവും ജയിലിലെത്തി പിതാവിനെ കണ്ടു.
ചിദംബരത്തിന്‍റെ അറസ്റ്റിനെതിരേ സ ്വീകരിച്ച ശക്തമായ നിലപാട് കോൺഗ്രസ് തുടരുകയാണ്. കേന്ദ്ര സർക്കാറിന്‍റെ രാഷ്ട്രീയ വിദ്വേഷത്തോടെയുള്ള നടപടിയാണ് ചിദംബരത്തിന്‍റെ അറസ്റ്റെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു.
അടുത്ത മാസം മൂന്ന് വരെയാണ് ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി. വഴിവിട്ട വിദേശ നിക്ഷേപം അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അന്വേഷണവും ചിദംബരം നേരിടുന്നുണ്ട്.
ഐ.എന്‍.എക്സ് അഴിമതിക്കേസില്‍ ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിക്ക് സി.ബി.ഐ നല്‍കിയ മറുപടിയും ഹൈകോടതിയുടെ പരിഗണനയിലുണ്ട്. വിചാരണക്കോടതി നേരത്തെ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.