Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതീക്ഷയോടെ...

പ്രതീക്ഷയോടെ ഒന്നിച്ച്​ പ്രതിപക്ഷം; ദേശീയ രാഷ്​ട്രീയത്തിൽ മാറ്റത്തുടക്കം

text_fields
bookmark_border
പ്രതീക്ഷയോടെ ഒന്നിച്ച്​ പ്രതിപക്ഷം; ദേശീയ രാഷ്​ട്രീയത്തിൽ മാറ്റത്തുടക്കം
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ലെ അ​ത്യ​പൂ​ർ​വ​മാ​യൊ​രു ഏ​ടാ​യി​രു​ന്ന ബു​ധ​നാ​ഴ്​​ച ക​ർ​ണാ​ട​ക​യി​ൽ അ​ര​ങ്ങേ​റി​യ​ത്. കോ​ൺ​ഗ്ര​സ്​- ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ സ​ഖ്യ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​തി​ന്​ സാ​ക്ഷി​യാ​വാ​നെ​ത്തി​യ രാ​ജ്യ​ത്തി​​​െൻറ പ്ര​തി​പ​ക്ഷ​നി​ര ച​ട​ങ്ങി​ന്​ ശേ​ഷം പ​ര​സ്​​പ​രം കൈ​കോ​ർ​ത്ത്​ നി​ൽ​ക്കു​ന്ന ചി​ത്രം രാ​ജ്യം നേ​രി​ടു​ന്ന ഫാ​ഷി​സ്​​റ്റ്​ ഭീ​ഷ​ണി​ക്കെ​തി​രെ​യു​യ​ർ​ന്ന മു​ദ്രാ​വാ​ക്യ​മാ​യി ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ ത​ങ്ങി നി​ൽ​ക്കും. 

ആ​ദ​ർ​ശ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ടെ​യും പേ​രി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം അ​ക​ന്നു​നി​ന്ന നേ​താ​ക്ക​ളും മാ​തൃ​പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന്​ പൊ​ട്ടി​പ്പി​ള​ർ​ന്ന്​ പോ​യ​വ​രു​മാ​ണ്​ ബി.​ജെ.​പി വി​രു​ദ്ധ മു​ന്ന​ണി എ​ന്ന ആ​ശ​യ​ത്തി​​ൽ ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ന്ന​ത്​ എ​ന്ന​താ​ണ്​ ശ്ര​ദ്ധേ​യം. പ​ര​സ്​​പ​രം കൈ​കൊ​ടു​ത്തും ആ​ലിം​ഗ​നം ചെ​യ്​​തും സ​ഖ്യ​സ​ർ​ക്കാ​റി​​​െൻറ സ​ത്യ​പ്ര​തി​ജ്​​ഞ വേ​ദി ഉൗ​ഷ്​​മ​ള​മാ​ക്കി​യ തേ​ജ​സ്വി യാ​ദ​വ്​ മു​ത​ൽ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ വ​രെ​യു​ള്ള​വ​ർ മ​തേ​ത​ര ഇ​ന്ത്യ​ക്ക്​ ന​ൽ​കു​ന്ന​ത്​ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്. 15 സം​സ്​​ഥാ​ന​ങ്ങ​ൾ നേ​രി​ട്ടും അ​ഞ്ചു സം​സ്​​ഥാ​ന​ങ്ങ​ൾ സ​ഖ്യ​ത്തി​ലൂ​ടെ​യും ഭ​രി​ക്കു​ന്ന ബി.​ജെ.​പി​യെ ദ​ക്ഷി​ണേ​ന്ത്യ​ൻ മ​ണ്ണി​ൽ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സും ​െജ.​ഡി.​എ​സും തീ​ർ​ത്ത സ​ഖ്യ​ത്തി​ന്​ സാ​ധി​ച്ച​തോ​ടെ രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ ​െഎ​ക്യ​നി​ര​ക്കാ​യി അ​ടു​ത്തി​ടെ ഉ​യ​ർ​ന്ന ശ്ര​മ​ങ്ങ​ൾ ഫ​ലം കാ​ണു​ക​യാ​ണ്.

സോ​ണി​യ ഗാ​ന്ധി​യും മാ​യാ​വ​തി​യും മ​മ​ത ബാ​ന​ർ​ജി​യും ​ൈഹ​വോ​ൾ​ട്ടി​ൽ നി​ന്ന വേ​ദി​യാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ലേ​ത്. പ​ര​സ്​​പ​രം പു​ണ​ർ​ന്നും സ​ന്തോ​ഷം പ​ങ്കി​ട്ടും നി​ന്ന മൂ​വ​രു​മാ​ണ്​ ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​യെ ത​ടു​ത്തു​നി​ർ​ത്താ​ൻ ജെ.​ഡി.​എ​സി​നെ മു​ൻ​നി​ർ​ത്തി ക​രു​ക്ക​ൾ നീ​ക്കി​യ​തും. പി​ൻ​നി​ര​യി​ലാ​യി​രു​ന്ന മാ​യാ​വ​തി​യെ ഫോ​േ​ട്ടാ സെ​ഷ​നാ​യി ​ൈക​പി​ടി​ച്ച്​ സോ​ണി​യ മു​ന്നി​ലേ​ക്ക്​ നീ​ക്കി​നി​ർ​ത്തി​യ​തും മാ​യാ​വ​തി​യും അ​ഖി​ലേ​ഷ്​ യാ​ദ​വും ത​മ്മി​ലെ വേ​ദി പ​ങ്കി​ട​ലും സീ​താ​റാം യെ​ച്ചൂ​രി​യും മ​മ​ത ബാ​ന​ർ​ജി​യും ത​മ്മി​ലെ മു​ഖാ​മു​ഖ​വും അ​ട​ക്ക​മു​ള്ള അ​പൂ​ർ​വ​രം​ഗ​ങ്ങ​ളും ച​ട​ങ്ങി​​നെ അ​വി​സ്​​മ​ര​ണീ​യ​മാ​ക്കി. 

യു.​പി​യി​ൽ 23 വ​ർ​ഷ​ക്കാ​ലം ചി​ര​വൈ​രി​ക​ളാ​യി​രു​ന്ന എ​സ്.​പി​യും ബി.​എ​സ്.​പി​യും ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഗോ​ര​ഖ്​​​പു​രി​ലും ഫു​ൽ​പു​രി​ലും ഒ​ന്നി​ച്ച​ശേ​ഷം മാ​യാ​വ​തി​യും അ​ഖി​ലേ​ഷും ആ​ദ്യ​മാ​യി വേ​ദി പ​ങ്കി​ട്ട​ത്​ ബു​ധ​നാ​ഴ്​​ച​യാ​യി​രു​ന്നു. ബം​ഗാ​ളി​ൽ കാ​ൽ​നൂ​റ്റാ​ണ്ടി​​​െൻറ സി.​പി.​എം കു​ത്ത​ക ത​ക​ർ​ത്ത്​ ഭ​ര​ണം​പി​ടി​ച്ച തൃ​ണ​മൂ​ൽ നേ​താ​വ്​ മ​മ​ത ബാ​ന​ർ​ജി, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി യെ​ച്ചൂ​രി​യോ​ട്​ കു​ശ​ലം പ​റ​യാ​നും മ​റ​ന്നി​ല്ല.

വേ​ദി​യി​ലെ ബ​ഹ​ള​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞാ​യി​രു​ന്നു ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളും ക​ർ​ണാ​ട​ക മു​ൻ​മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും നി​ന്ന​ത്. തെ​ല​ങ്കാ​ന രാ​ഷ്​​ട്ര​സ​മി​തി അ​ധ്യ​ക്ഷ​നും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​​​െൻറ​യ​ും ബി​ജു ജ​ന​താ​ദ​ൾ ചീ​ഫും ഒ​ഡി​ഷ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ന​വീ​ൻ പ​ട്​​നാ​യി​ക്കി​​​െൻറ​യും അ​സാ​ന്നി​ധ്യ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കോ​ൺ​ഗ്ര​സു​മാ​യി പ​ര​സ്യ​മാ​യി വേ​ദി പ​ങ്കി​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ച​ന്ദ്ര​ശേ​ഖ​ര റാ​വു ബു​ധ​നാ​ഴ്​​ച രാ​ത്രി ദേ​വ​ഗൗ​ഡ​യെ ക​ണ്ടു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

തൂ​ത്തു​ക്കു​ടി വെ​ടി​വെ​പ്പി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ക​മ​ൽ ഹാ​സ​നും സ്​​റ്റാ​ലി​നും ക​ർ​ണാ​ട​ക യാ​ത്ര റ​ദ്ദാ​ക്കി​യ​ത്. ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ്​ താ​ക്ക​െ​റ​യെ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പ​ൽ​ഗാ​റി​ൽ ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ തി​ര​ക്കു​കാ​ര​ണം വി​ട്ടു​നി​ന്നു. ആരും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ത​ങ്ങ​ൾ ഒ​ന്നി​ച്ചു നി​ൽ​ക്കു​മെ​ന്നും മ​മ​ത ബാ​ന​ർ​ജി ബം​ഗ​ളൂ​രു​വി​ൽ ന​ൽ​കി​യ പ്ര​സ്​​താ​വ​ന ബി.​ജെ.​പി​ക്കു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. രാ​ജ്യ​താ​ൽ​പ​ര്യ​ത്തി​നു​വേ​ണ്ടി ഒ​ന്നി​ച്ചു നി​ൽ​ക്കും. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചാ​ൽ അ​തി​നാ​ണ്​ ശ​ക്തി​യു​ണ്ടാ​വു​ക. പ്ര​തി​പ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്​ ത​ങ്ങ​ളു​ടെ മു​ദ്രാ​വാ​ക്യം. ഞ​ങ്ങ​ളോ​ട്​ എ​തി​രി​ടാ​ൻ വ​രു​ന്ന​വ​രെ ത​ക​ർ​ക്കു​മെ​ന്ന്​ ഹി​ന്ദി​​യി​ലൊ​രു ചൊ​ല്ലു​ണ്ടെ​ന്നും ഒാ​ർ​മ​പ്പെ​ടു​ത്തി​യാ​ണ്​ മ​മ​ത മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiMamata Banerjeemayawatimalayalam newsKarnataka Ceremony
News Summary - sonia gandhi mayawati mamata banerjee in Karnataka Ceremony -India News
Next Story