സോണിയക്ക് ശ്വാസതടസ്സം; ഷിംലയിൽനിന്ന് ഡൽഹിയിലെത്തിച്ചു
text_fieldsന്യൂഡൽഹി: ഷിംലയിൽ മകൾ പ്രിയങ്കക്കൊപ്പം വിശ്രമത്തിനുപോയ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി ചണ്ഡിഗഢ് വഴി ഡൽഹിയിലെത്തിച്ചു. പർവത മേഖലയായ ഷിംലയിൽ കനത്തമഴയെ തുടർന്ന് തണുപ്പുകൂടിയതാണ് പ്രശ്നമായത്.
വ്യാഴാഴ്ച അർധരാത്രിയോടെ ചണ്ഡിഗഢിലെത്തിച്ചു. പിന്നീട് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തി. ഡൽഹിയിലെത്തിയ സോണിയ ആരോഗ്യസ്ഥിതി വീണ്ടെടുത്തു. പ്രിയങ്ക നിർമിക്കുന്ന കോേട്ടജ് കാണുന്നതിനും വിശ്രമത്തിനുമായി ബുധനാഴ്ചയാണ് സോണിയ ഷിംലയിൽ പോയത്. അവിടെ ഒബ്രോയ് ഗ്രൂപ്പിെൻറ വൈൽഡ്ഫ്ലവർ റിസോർട്ടിലായിരുന്നു താമസം.
വിമ്മിട്ടം അനുഭവപ്പെട്ടപ്പോൾ ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ കോളജിൽ പരിശോധിപ്പിക്കാൻ ഒരുങ്ങിയെങ്കിലും ചണ്ഡിഗഢിൽ എത്തണമെന്നാണ് സോണിയ ആവശ്യപ്പെട്ടത്. അവിടത്തെ മെഡിക്കൽ സൂപ്രണ്ട് രമേഷ് ചന്ദിനെക്കൂടി കൂട്ടിയാണ് ഷിംലയിൽനിന്ന് കാറിൽ പുലർച്ചെ രണ്ടരയോടെ ചണ്ഡിഗഢിലെത്തിയത്. തുടർന്ന് പോസ്റ്റ് ഗ്രാേജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ പ്രവേശിപ്പിച്ചു. അവിടത്തെ ഡോക്ടർമാരുടെ ഉപദേശപ്രകാരമാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഡൽഹിയിലേക്ക് വിമാനത്തിൽ പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.