സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും; തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ പിഴച്ചുവെന്ന് വിലയിരുത്തൽ
text_fieldsന്യൂഡൽഹി: സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും.പ്രവർത്തകസമിതിയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ഗാന്ധി കുടുംബത്തിൽ വിശ്വാസമർപ്പിച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രവർത്തകസമിതി യോഗത്തിന് ശേഷം കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
സംഘടന ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷയുടെ ഇടപെടലുണ്ടാവും. തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ പിഴച്ചു. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്നും രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി.
തന്റെ നേതൃത്വത്തെ കുറിച്ച് ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ പാർട്ടിക്കുവേണ്ടി ഏതു ത്യാഗത്തിനും തയാറാണെന്ന് സോണിയ യോഗത്തിൽ പറഞ്ഞു. എന്നാൽ, പദവിയിൽ തുടരുക തന്നെ വേണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനുശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ, രാഷ്ട്രീയ വെല്ലുവിളികൾ നേരിടാനാകുന്നവിധം പാർട്ടി പുനരുദ്ധാരണ നടപടികൾ, സംഘടനാപരമായ മാറ്റങ്ങൾ എന്നിവ വിശദമായി ചർച്ചചെയ്യാൻ പ്രത്യേക ചിന്താശിബിരം വിളിക്കും. അതിൽ പരിഗണിക്കേണ്ട വിഷയങ്ങൾ നിർണയിക്കാൻ അതിനുമുമ്പ് പ്രവർത്തക സമിതി ചേരും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തോൽവിക്ക് ഉത്തരവാദിയാരെന്ന ചോദ്യങ്ങളിലേക്കൊന്നും നാലര മണിക്കൂർ നീണ്ട പ്രവർത്തക സമിതി കടന്നില്ല. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ചുമതല വഹിച്ച പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ തോൽവിയുടെ കാരണങ്ങളെക്കുറിച്ച് വിശദ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിലെ നിർദേശങ്ങൾ പിന്നീട് പരിഗണിക്കും. തെരഞ്ഞെടുപ്പ് തോൽവി ഉത്കണ്ഠയുളവാക്കുന്നതാണെന്ന് പ്രവർത്തക സമിതി പ്രമേയത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പിഴവുപറ്റി. പഞ്ചാബിൽ നേതൃമാറ്റം നടപ്പാക്കിയത് തെരഞ്ഞെടുപ്പ് നേരിടാൻ ചുരുങ്ങിയ സമയം മാത്രമുള്ളപ്പോഴാണ്. മറ്റിടങ്ങളിൽ ബി.ജെ.പി സർക്കാറുകളുടെ ദുർഭരണം തുറന്നുകാട്ടുന്നതിൽ പരാജയപ്പെട്ടു.
സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തി അടുത്ത തെരഞ്ഞെടുപ്പുകൾ നേരിടും. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രവർത്തക സമിതി ഏകകണ്ഠമായ വിശ്വാസം പ്രകടിപ്പിച്ചുവെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
57 അംഗ പ്രവർത്തക സമിതിയിലെ തിരുത്തൽവാദി പ്രതിനിധികളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അതേസമയം, നേതൃത്വത്തെക്കുറിച്ച് അടക്കിപ്പിടിച്ച സംസാരംപോലുമില്ലെന്ന് പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല വിശദീകരിച്ചു. അനാരോഗ്യം നേരിടുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോവിഡ് ബാധിതനായ എ.കെ. ആന്റണിയും പങ്കെടുത്തില്ല. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നേതൃസ്ഥാനം ഒഴിയുമെന്ന പ്രചാരണങ്ങൾ നേരത്തേ കോൺഗ്രസ് തള്ളിയിരുന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.