Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോണിയ വീണ്ടും ഇ.ഡിക്ക്...

സോണിയ വീണ്ടും ഇ.ഡിക്ക് മുമ്പിൽ; വിജയ് ചൗക്കിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി അടക്കമുള്ളവർ അറസ്റ്റിൽ

text_fields
bookmark_border
rahul gandhi
cancel
camera_alt

രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ 

Listen to this Article

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക​ള്ള​പ്പ​ണ കേ​സി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റിന് (ഇ.​ഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. വ്യാ​ഴാ​ഴ്ച സോ​ണി​യ​യെ ഇ.​ഡി ര​ണ്ടു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ചോ​ദ്യം ചെ​യ്യ​ൽ വേ​ള​യി​ൽ 28 ചോ​ദ്യ​ങ്ങ​ളു​ടെ മ​റു​പ​ടി​യാ​ണ് സോ​ണി​യ ഗാ​ന്ധി​യോ​ട് ഇ.​ഡി ആ​രാ​ഞ്ഞ​ത്.

അതേസമയം, ഇ.ഡി നടപടിയിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹം പ്രതിഷേധം സംഘടിപ്പിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മാർച്ചിനെ ബസുകൾ കുറുകെയിട്ട് തടഞ്ഞത് ഡൽഹി പൊലീസും എം.പിമാരും തമ്മിൽ ഉന്തുംതള്ളിനും വഴിവെച്ചു.

എന്നാൽ, പൊലീസ് ബാരിക്കേഡ് മറികടന്ന് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങി. ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചതോടെ എം.പിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്നാണ് എം.പിമാരായ മനീഷ് തിവാരി, മല്ലികാർജുന ഖാർഗെ, അധീർ രഞ്ജൻ ചൗധരി, കെ.സി. വേണുഗോപാൽ, രഞ്ജീത് രഞ്ജൻ, മണിക്കം ടാഗോർ, ഇംറാൻ പ്രതാപ് ഗാർഹി, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, ജെബി മേത്തർ, രമ്യ ഹരിദാസ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതിനിടെ, രാജ്ഘട്ടിൽ നടത്താനിരുന്ന സത്യഗ്രഹത്തിന് അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പ്രതിഷേധ പരിപാടിയും സംഘർത്തിൽ കലാശിച്ചു. എം.പിമാർ, ജനറൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇ.ഡി വേട്ടയാടലിനെതിരെ പാർലമെന്റ് ഇരുസഭകളിലും കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചു. എം.പിമാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സഭാ നടപടികൾ നിർത്തിവെക്കേണ്ടി വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiedCongress
News Summary - Sonia Gandhi was ED. questioning; Congress march to Rashtrapati Bhavan, clash at Vijay Chowk
Next Story