സോണിയ ഗാന്ധിയുടെ 'രാഹുൽ പ്ലെയിൻ' ഝാർഖണ്ഡിലും തകർന്ന് വീഴും -അമിത് ഷാ
text_fieldsന്യൂഡൽഹി: സോണിയ ഗന്ധിയുടെ രാഹുൽ പ്ലെയിൻ ഝാർഖണ്ഡിലും തകർന്ന് വീഴുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. 20 തവണയായി ഈ പ്ലെയിൻ പറത്താനായി സോണിയ ശ്രമിക്കുകയാണ്. അത്രയും തവണയും ശ്രമം പരാജയപ്പെട്ടു. 21ാം തവണ ജാർഖണ്ഡിലും ആ ശ്രമം വിജയിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.
ഝാർഖണ്ഡിലെ ഗിരിദിഹിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പരാമർശം. കർണാടകയിലെ വഖഫ് ബോർഡ് പ്രാചീന ക്ഷേത്രങ്ങളുടെ ഭൂമി പിടിച്ചെടുത്തു. കർഷകരുടെ ഭൂമിയും അവർ പിടിച്ചെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഈയൊരു സാഹചര്യത്തിൽ വഖഫിൽ ഭേദഗതികൾ വേണ്ടെയെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിയും കൂട്ടരും അതിനെ എതിർക്കുകയാണ്. നിയമം പാർലമെന്റിൽ ബി.ജെ.പി പാസാക്കും. ആർക്കും വഖഫ് ഭേദഗതി നിയമം നടപ്പാക്കുന്നത് തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായാണ് ഝാർഖണ്ഡിലെ സർക്കാർ കാണുന്നത്. ബി.ജെ.പി അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി തടയുമെന്നും അദ്ദേഹം പറഞ്ഞു. നക്സലിസത്തേയും നുഴഞ്ഞുകയറ്റത്തേയും സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.