കർണാടക, ഗോവ പ്രതിസന്ധി: പ്രതിഷേധത്തിൽ പങ്കെടുത്ത് സോണിയയും രാഹുലും
text_fieldsന്യൂഡൽഹി: കർണാടകയിലും ഗോവയിലും കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് മാറ്റിയതിനെതിരെ പാർ ലമെൻറിന് മുന്നിൽ വൻ പ്രതിഷേധം. ജനാധിപത്യത്തെ തകർത്താനുള്ള ബി.ജെ.പി ശ്രമത്തിനെതിരെ കോൺഗ്രസ് നടത്തിയ പ്രതി ഷേധ ധർണയിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തു. ജനപ്രതിനിധികൾക്ക് പണം നൽകികൊണ്ട് ബി.ജെ.പി ജനാധിപത്യത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.
വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം ബി.ജെ.പി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ പ്രവർത്തനങ്ങൾ താളംതെറ്റിച്ച് ജനാധിപത്യ നടപടികളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പ്രതികരിച്ചു.
കർണാടകയിൽ കോൺഗ്രസ് -ജെ.ഡി.എസ് എം.എൽ.എമാർ കൂറുമാറിയതിന് തൊട്ടുപിറകെ ഗോവയിലെ 15 കോൺഗ്രസ് നിയമസഭാംഗങ്ങളിൽ 10 പേരും ബി.ജെ.പിയിൽ ചേർന്നിരുന്നു. ബി.ജെ.പി പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വശത്താക്കുന്നതിനെതിരെ കർണാടകയിൽ കോൺഗ്രസ് സംസ്ഥാനവ്യാപകമായ പ്രതിഷേധമാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.