രാജസ്ഥാനിൽ ജീപ്പ് സവാരി ആസ്വദിച്ച് രാഹുലും സോണിയയും
text_fieldsജയ്പൂർ: രാജസ്ഥാനിലെ രൻധാമോർ നാഷനൽ പാർക്കിലെ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വൈറലാണിപ്പോൾ. പാർക്കിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജീപ്പിലിരിക്കുന്ന ചിത്രമുള്ളത്. എപ്പോഴാണ് ചിത്രം എടുത്തത് എന്നത് വ്യക്തമല്ല. രാജസ്ഥാനിലെ സവായ് മധുപൂരിലാണ് രൻധാൻപൂർ പാർക്ക് സ്ഥിതി ചെയ്യുന്നത്. കടുവകളുടെ സങ്കേതമായ പാർക്ക് വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്.
76ാം ജൻമദിനത്തോടനുബന്ധിച്ചാണ് സോണിയ നാലുദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിലെത്തിയത്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്.
സ്വകാര്യസന്ദർശനമായതിനാൽ രാഷ്ട്രീയ നേതാക്കൾക്ക് സോണിയയുമായി കൂടിക്കാഴ്ച നടത്താൻ അനുവാദമില്ല് അതേസമയം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കോൺഗ്രസ് മേധാവി ഗോവിന്ദ് സിങ് ഡൊടാസ്ര എന്നിവർ ജൻമദിനത്തോടനുബന്ധിച്ച് സോണിയയെ കണ്ടിട്ടുണ്ടാവാനാണ് സാധ്യത.രാജസ്ഥാനിലെ കോടയിലൂടെയാണ് നിലവിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.