രാജീവ് ഗാന്ധിയുടെ ഒാർമകൾ പുതുക്കി രാഷ്ട്രം
text_fieldsന്യൂഡൽഹി: 28ാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഒാർമക ൾ പുതുക്കി രാഷ്ട്രം. യമുന നദിക്കരയിലെ സമാധി സ്ഥലമായ വീർ ഭൂമിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര ഗാന്ധി, റോബർട്ട് വാദ്ര എന്നിവർ പുഷ്പാർച്ചന നടത്തി.
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കമുള്ളവർ പുഷ്പാർച്ചന നടത്തുകയും പ്രാർഥനയിൽ പങ്കെടുകയും ചെയ്തു.
രക്തസാക്ഷിത്വ ദിനത്തിൽ രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
Tributes to former PM Shri Rajiv Gandhi on his death anniversary.
— Chowkidar Narendra Modi (@narendramodi) May 21, 2019
1984ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നാണ് രാജീവ് ഗാന്ധി രാജ്യത്തിന്‍റെ ആറാമത് പ്രധാനമന്ത്രിയായത്. രാജീവിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ 1984 മുതൽ 89 ഭരണം നടത്തി. 1991 മെയ് 21ന് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ വെച്ച് തമിഴ് പുലികളുടെ ചാവേർ ആക്രമണത്തിൽ രാജീവ് കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.