ആക്രമണത്തിൽനിന്ന് രക്ഷ തേടി എയിംസ് ഡോക്ടർമാർക്ക് കരാേട്ട പരിശീലനം
text_fieldsന്യൂഡൽഹി: രോഗികളുടെ ബന്ധുക്കളിൽനിന്നും മറ്റും ആക്രമണം കൂടിവരുന്ന പശ്ചാത്തലത്തിൽ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ഡോക്ടർമാർക്ക് കരാേട്ട, തൈക്വാൻഡോ േപാലുള്ള ആയോധന കലകളിൽ പരിശീലനം നൽകുന്നു.
1500 െറസിഡൻറ് ഡോക്ടർമാർക്ക് ആറുമാസമാണ് പരിശീലനം. ദിവസവും ഒരുമണിക്കൂറാണ് പരിശീലനം. ഇതിനായി നൂറു വീതം ഡോക്ടർമാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഡോക്ടർമാർക്കു നേരെ ആക്രമണം കൂടി വരുന്നതിനാൽ സ്വയം പ്രതിരോധ പരിശീലനം നൽകണമെന്ന് എയിംസ് അധികൃതരോട് െറസിഡൻറ് ഡോക്ടർമാരുടെ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് രണ്ട് ഡോക്ടർമാരിൽ ഒരാൾ ആക്രമണത്തിന് ഇരയാകുന്നു എന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ ഡോക്ടർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം എയിംസിൽ െഹൽമറ്റ് ധരിച്ചായിരുന്നു ജോലിക്കെത്തിയത്. രോഗികളുടെ ബന്ധുക്കൾ ഡോക്ടർമാരെ ആക്രമിക്കുന്നതായുള്ള വാർത്തകളെത്തുടർന്ന് ഡൽഹി ൈഹകോടതി സ്വമേധയാ കേസെടുക്കുകയും േകന്ദ്ര, സംസ്ഥാന സർക്കാറുകളോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
േരാഗിയുടെ മരണത്തിൽ ബന്ധുക്കളുടെ വേദന ഡോക്ടർമാർക്കറിയാം. എന്നാൽ, അതിെൻറ പേരിൽ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എയിംസ് െറസിഡൻറ് ഡോക്ടർമാരുടെ അസോസിയേഷൻ പ്രസിഡൻറ് വിജയ് ഗുർജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.