അയോധ്യയിൽ പശുക്കൾക്കും കാളകൾക്കും കോട്ട്; 250- 300 രൂപ
text_fieldsഅയോധ്യ: ശൈത്യകാലം വരുന്നതോടെ കന്നുകാലികളെ തണുപ്പിൽനിന്ന് രക്ഷിക്കാൻ കോട്ട് ന ൽകാനൊരുങ്ങി അയോധ്യ നഗരസഭ. ചണം കൊണ്ടുള്ള കോട്ട് നിർമിച്ചാണ് പശുക്കൾക്കും കാള കൾക്കും നൽകുന്നത്. കന്നുകാലികളെ തണുപ്പിൽനിന്ന് സംരക്ഷിക്കുന്നതിനാണ് നാല് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭ കമീഷണർ നീരജ് ശുക്ല പറഞ്ഞു.
700 കാളകൾ ഉൾെപ്പടെ 1200 കന്നുകാലികളുള്ള ബൈഷിങ്പൂരിലെ പശു സംരക്ഷണ കേന്ദ്രത്തിനാണ് ആദ്യ ഘട്ടത്തിൽ കോട്ട് നൽകുക. നൂറ് പശുക്കോട്ടുകൾക്ക് ഓർഡർ ലഭിച്ചു. നവംബർ അവസാനത്തോടെ ആദ്യ പശുക്കോട്ടുകൾ ലഭ്യമാവും. ഒരു കോട്ടിന് 250 രൂപ മുതൽ 300 രൂപ വരെയാണ് വില.
കാളക്കുട്ടികൾക്ക് മൂന്നു പാളികളുള്ള കോട്ടാണ് നൽകുക. കൂടുതൽ ചൂടു ലഭിക്കാൻ ചണം കൂടാതെ അകത്തുള്ള പാളിയിൽ മൃദുവായ തുണികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പശുക്കളുടെ കോട്ടിന് രണ്ടു പാളികൾ ഉണ്ടാവും. അതേസമയം, കാളകൾക്ക് ചണംകൊണ്ടുള്ള കോട്ടുകൾ മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.