അഭ്യന്തര വിമാനയാത്രക്ക് ആധാർ നിർബന്ധമാക്കുന്നു
text_fieldsന്യൂഡൽഹി: അഭ്യന്തര വിമാനയാത്ര ടിക്കറ്റിനും ആധാർ നിർബന്ധമാക്കുന്നു. വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് അഭ്യന്തര വിമാന യാത്രക്ക് ആധാർ അല്ലെങ്കിൽ പാസ്പോർട്ട് നിർബന്ധമാക്കുന്ന വിവരം പുറത്ത് വിട്ടത്. വിമാനങ്ങളിലെ വിലക്കുള്ള യാത്രക്കാരുടെ പട്ടിക തയാറാക്കുന്നതിെൻറ ഭാഗമായാണ് ആധാർ നിർബന്ധമാക്കുന്നതെന്നാണ് റിപ്പോർട്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ തീരുമാനം നടപ്പിലാക്കുമെന്നാണ് വിവരം.
കുറ്റങ്ങളുടെ തീവ്രതയനുസരിച്ച് വിലക്ക് പട്ടികയിലുള്ള യാത്രക്കാരെ നാലായി തിരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യാത്ര വിലക്കിെൻറ ദൈർഘ്യം ഉൾപ്പടെയുള്ള കാര്യങ്ങൾ ഇതനുസരിച്ചാവും തീരുമാനിക്കുക. വിലക്ക് പട്ടിക തയാറാക്കാൻ എല്ലാ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ അറിയണം. ഇതിനായാണ് ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
ഇതു സംബന്ധിച്ച നിയമത്തിെൻറ കരട് രൂപം വൈകാതെ കേന്ദ്രസർക്കാർ പുറത്തിറക്കും. പൊതുജനങ്ങൾക്ക് നിയമത്തെ കുറിച്ച് 30 ദിവസം വരെ അഭിപ്രായം രേഖപ്പെടുത്താം. ജൂലൈ മാസത്തോട് കൂടി പുതിയ നിയമം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ശിവസേന എം.പി രവീന്ദ്രഗെയ്ക്വാദ് എയർ ഇന്ത്യ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് വിമാനയാത്രക്ക് വിലക്കുള്ള യാത്രകരുടെ പട്ടിക കേന്ദ്രസർക്കാർ തയാറാക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.