അസി. പ്രഫസറിൽ നിന്ന് ഭീകര ക്യാമ്പിലേക്കും മരണത്തിലേക്കും ഒരേദൂരം; ഒന്നരനാൾ
text_fieldsശ്രീനഗർ: കശ്മീർ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസർ ആയിരുന്ന മുഹമ്മദ് റാഫി ഭട്ട് വെള്ളിയാഴ്ച വീടുവിട്ടിറങ്ങിയപ്പോൾ 36 മണിക്കൂറിനുശേഷം മരണം വെടിയുണ്ടയുടെ അകമ്പടിയോടെ എത്തുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് അദ്ദേഹം ഹിസ്ബുൽ മുജാഹിദീൻ സംഘടനയിൽ ചേർന്നതായി പറയുന്നത്. വീടുവിട്ടിറങ്ങുംമുമ്പ് മാതാവിനോട് സംസാരിച്ചിരുന്നെങ്കിലും ഭാവി പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയില്ല.
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി 2016ൽ കൊല്ലപ്പെട്ടശേഷം നിരവധി യുവാക്കളാണ് തീവ്രവാദ പാതയിലേക്ക് മാറിയത്. അതിൽ ഭട്ടും ആകൃഷ്ടനാവുകയായിരുന്നു. ശനിയാഴ്ച രാവിലെ ഭട്ടിനെ കാണാതായ വിവരം കുടുംബം സർവകലാശാല അധികൃതരെ അറിയിച്ചു. ഇതോടൊപ്പം ഭട്ടിെൻറ തിരോധാനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പ്രക്ഷോഭവും തുടങ്ങി. ബാദിഗാമിൽ തമ്പടിച്ച ഭീകരരുടെ കൂട്ടത്തിൽ ഭട്ടുമുണ്ടെന്ന് തിരിച്ചറിഞ്ഞ സുരക്ഷാസേന കീഴടങ്ങാൻ പലതവണ നിർദേശിച്ചു.
ഗന്ദർബാലിൽനിന്ന് കുടുംബത്തെ എത്തിച്ച് അവരെകൊണ്ടും കീഴടങ്ങാൻ പ്രേരിപ്പിച്ചു. എല്ലാ ശ്രമങ്ങളും വിഫലമായപ്പോഴാണ് വെടിയുതിർത്തതെന്ന് െഎ.ജി എസ്.പി. പാണി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.