സൗമ്യ വിശ്വനാഥൻ വധം: ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റി
text_fieldsന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. വിധി സംബന്ധിച്ച വാദം പൂർത്തിയായെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി രവീന്ദ്രകുമാർ പാണ്ഡെ വ്യക്തമാക്കി.
പ്രതികൾ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ പരിശോധന പൂർത്തിയാകാത്തതിനാലായിരുന്നു 24ലേക്ക് കോടതി കേസ് മാറ്റിവെച്ചത്. ഡൽഹി സ്വദേശികളായ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാർ, അജയ് സേത്ത് എന്നിവരാണ് പ്രതികൾ. ഇവർ കുറ്റക്കാരാണെന്ന് ഒക്ടോബർ 18നാണ് കോടതി വിധിച്ചത്. എന്നാൽ, ശിക്ഷാവിധി മാറ്റിവെക്കുകയായിരുന്നു.
ഹെഡ് ലൈൻസ് ടുഡേ ചാനലിൽ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ (25) രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കവർച്ചക്കെത്തിയ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. 2008 സെപ്റ്റംബറിലാണ് സംഭവം. മലപ്പുറം കുറ്റിപ്പുറം പേരശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥൻ-മാധവി ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.