സൗരവ് ഗാംഗുലി അഭിനയിച്ച പാചകഎണ്ണയുടെ പരസ്യത്തിന് ട്രോൾമഴ; പിൻവലിച്ച് കമ്പനി
text_fieldsമുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അഭിനയിച്ച പരസ്യം ട്രോൾമഴയെ തുടർന്ന് പിന്‍വലിച്ചു. ഒരു പ്രമുഖ കുക്കിങ് ഓയിലിന്‍റെ പരസ്യമാണ് ട്രോളുകള്‍ ശക്തമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്.
'ഹൃദയാരോഗ്യത്തിന് മികച്ചത്' എന്നതായിരുന്നു അദാനിയുടെ കമ്പനി നിർമിച്ച എണ്ണയുടെ പരസ്യവാചകം. എന്നാല്‍ കഴിഞ്ഞ ആഴ്ച ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലി ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യത്തെ പരിഹസിച്ച് ട്രോളുകൾ പെരുകിയത്.
'എണ്ണ ഹെല്‍ത്തിയാണെന്ന് തെളിയിച്ചു. അതുകൊണ്ടാണ് ദാദ ആശുപത്രിയിലായത്' തുടങ്ങി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ തലപൊക്കിയത്. ഇതോടെ കമ്പനി ഈ പരസ്യം പിന്‍വലിച്ച് തടിതപ്പി.
Sourav Ganguly undergoes angioplasty after suffering a heart attack even using adani fortune oil.
— Prashanth KB (@PrashanthKB8) January 3, 2021
😜😆😆 pic.twitter.com/CWvUwZ9OaH
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.