രാഹുൽ ഗാന്ധി വീണ്ടും വിദേശ സന്ദർശനത്തിന്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം വിദേശ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയ തോൽവി ഏറ്റുവാങ്ങി പ്രതിസന്ധിയിൽ ഉഴലുന്ന വേളയിലാണ് രാഹുലിന്റെ വിദേശ സന്ദർശനമെന്നതാണ് ശ്രദ്ധേയം.
'രാഹുൽ ഗാന്ധി ഈ മാസം വിദേശ സന്ദർശനം നടത്തിയേക്കും. ഈയടുത്ത് അദ്ദേഹം പോകാനിരുന്നതാണ്, എന്നാൽ സന്ദർശനം മാറ്റിവച്ചു. അന്തിമ ഷെഡ്യൂൾ വീണ്ടും ഉണ്ടാക്കും' -രാഹുലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഈ വർഷം അവസാനം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രാഹുൽ വീണ്ടും 'അപ്രത്യക്ഷൻ' ആകുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കാൻ സാധ്യതയുണ്ട്. അഞ്ച് മാസത്തിനിടെ രാഹുൽ നടത്തുന്ന രണ്ടാമത്തെ വിദേശ സന്ദർശനമാകുമിത്.
2021 ഡിസംബറിൽ രാഹുൽ ഒരുമാസം നീണ്ട വിദേശ സന്ദർശനം നടത്തിയത്‍ വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. വ്യക്തിപരമായ സന്ദർശനമെന്നായിരുന്നു യാത്രക്ക് നൽകിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.