ഹുമയൂൺപൂരിൽ മഖ്ബറ ക്ഷേത്രമാക്കി മാറ്റി
text_fieldsന്യൂഡൽഹി: തലസ്ഥാനനഗരിയിൽ തുഗ്ലക്ക് ഭരണകാലത്ത് നിർമിച്ചതെന്ന് കരുതുന്ന മഖ്ബറ (ഖബറിടം) കാവിനിറം നൽകി വിഗ്രഹം സ്ഥാപിച്ച് ക്ഷേത്രമാക്കി. ഹുമയൂൺപുരിലെ സഫ്ദർജംഗിലുള്ള ഗുംട്ടി എന്ന് വിളിക്കപ്പെടുന്ന മഖ്ബറയാണ് ശിവ ക്ഷേത്രമാക്കിയത്. 2010ൽ നഗരവികസന വകുപ്പ് തയാറാക്കിയ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതും 2014ൽ പുരാവസ്തു ഗവേഷണ വകുപ്പ് പൈതൃക സ്മാരകമായി പ്രഖ്യാപിച്ചതുമാണ് ഗുംട്ടി മഖ്ബറ.
ഡൽഹി ഡീർ പാർക്കിനോട് ചേർന്ന കുന്നിനുമുകളിൽ സ്ഥിതിചെയ്യുന്ന മഖ്ബറ രണ്ടുമാസം മുമ്പാണ് ക്ഷേത്രമാക്കിയതെന്ന് കരുതുന്നു. ഇതിനോട് ചേർന്ന രണ്ടു ബെഞ്ചുകൾക്ക് കാവി നിറം നൽകി പ്രദേശത്തെ ബി.ജെ.പി കൗൺസിലർ രാധിക അബ്രോളിെൻറ പേര് എഴുതിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്നാണ് ഇദ്ദേഹത്തിെൻറ പ്രതികരണം. മഖ്ബറ സംരക്ഷിക്കുന്നതിെൻറ ഭാഗമായി നവീകരണ പ്രവൃത്തി നടത്താൻ കഴിഞ്ഞ വർഷം ഇന്ത്യൻ നാഷനൽ ട്രസ്റ്റ് ഒാഫ് ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ( െഎ.എൻ.ടി.എ.സി.എച്ച്) ഡൽഹി ചാപ്റ്റർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രാദേശിക എതിർപ്പ് ഉയർന്നു.
പൊലീസ് സഹായം തേടിയിട്ടും പ്രവൃത്തി തുടങ്ങാൻ സാധിച്ചില്ലെന്ന് െഎ.എൻ.ടി.എ.സി.എച്ച് പ്രോജ്ക്ട് ഡയറക്ടർ അജയ് കുമാർ പറഞ്ഞു. ഇതിനിടെയാണ് പുതിയ സംഭവം. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. നവംബറിൽ ഡൽഹി രോഹിണിയിലെ പാർക്കിൽ സ്ഥിതിചെയ്യുന്ന സയ്യിദ് ഗുരു ദേരാ ബാബാ മഖ്ബറ പൊളിച്ച് ക്ഷേത്രമാക്കി മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.