Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരം 375 ഗ്രാം, ഉയരം...

ഭാരം 375 ഗ്രാം, ഉയരം 26 സെൻറി മീറ്റർ !!! സങ്കീർണതകളെ അതീജീവിച്ച്​ അവൾ ജീവിതത്തിലേക്ക്

text_fields
bookmark_border
ഭാരം 375 ഗ്രാം, ഉയരം 26 സെൻറി മീറ്റർ !!! സങ്കീർണതകളെ അതീജീവിച്ച്​ അവൾ ജീവിതത്തിലേക്ക്
cancel

ഹൈദരബാദ്​: ജനിക്കുമ്പോൾ ഭാരം വെറും 375 ഗ്രാം മാത്രമായിരുന്നു. ഉയരം 26 സ​​െൻറിമീറ്ററും. 25 ആഴ്​ചകൾ മാത്രമാണ്​ അവൾ മാതാവി​​​െൻറ ഗർഭപാത്രത്തിൽ കഴിഞ്ഞത്​. ഏറെ സങ്കീർണതകൾക്കിടയിൽ ഡോക്​ടർമാരുടേയും സിസ്​റ്റർമാരുടേയും പരിചരണത്തിനൊടുവിൽ പൂർണ ആരോഗ്യത്തോടെ അവൾ ജീവിതത്തിലേക്ക്​. 

സൗത്ത്​ കിഴക്കൻ ഏഷ്യയിലെ ഏറ്റവും ചെറിയ കുഞ്ഞ്​ എന്ന ഖ്യാതിയോടെയാണ്​ ചെറി എന്നു പേരിട്ട കുഞ്ഞി​​​െൻറ ജനന​ം. ആശുപത്രി വിടുമ്പോൾ 45 സ​​െൻറിമീറ്റർ ഉയരവും 2.5 കിലോ ഗ്രാം ഭാരവുമുള്ള കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്​​. ‘‘ഞങ്ങളുടെ കുഞ്ഞ്​ ജീവിക്കാൻ വളരെ കുറഞ്ഞ സാധ്യതയേ ഉണ്ടായിരുന്നുള്ളു. ഡോക്​ടർമാരും ആശുപത്രി ജീവനക്കാരും നല്ല പിന്തുണ തന്നു. ഛത്തീസ്​ഗഢിൽ നിന്നാണ് തങ്ങൾ ഹൈദരാബാദിലെത്തിയത്​. ഇൗ യാത്രയിൽ ഞങ്ങൾ ഒരുപാട്​ ബുദ്ധിമുട്ടുകൾ സഹിച്ചു’’- കുഞ്ഞി​​​െൻറ മാതാവ്​ നിഖിത പറഞ്ഞു. 

കഴിഞ്ഞ ഫെബ്രുവരി 27നാണ്​ നിഖിത പെൺകുഞ്ഞിനു ജന്മം നൽകിയത്​. സ്​കാനിങിൽ ഗർഭപാത്രത്തിൽ കുഞ്ഞിനു ചുറ്റിലുമുള്ള അംനിയോട്ടിക്​ ഫ്ലൂയിഡ്​ വളരെ കുറവാണെന്ന്​ കണ്ടെത്തി. മാതാവിൽ നിന്ന്​ കുഞ്ഞിലേക്കുള്ള രക്തത്തി​​​െൻറ ഒഴുക്കിന്​​ തടസ്സം നേരിടു​ന്നുണ്ടായിരുന്നു. ഗർഭപാത്രത്തിൽ തുടർന്നാൽ കുഞ്ഞി​​​െൻറ മരണത്തിന്​ കാരണമാവുമായിരുന്നു. അതിനാൽ ശസ്​ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്​ കുഞ്ഞിനെയും മാതാവിനെയും പരിശോധിച്ച ഡോക്​ടർ നിതാഷ പറഞ്ഞു.

 105 ദിവസം​ കുഞ്ഞ്​ വ​​െൻറിലേറ്ററിൽ കഴിഞ്ഞു​. ആകെ 128 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ്​ മാതാവും കുഞ്ഞും ആശുപത്രി വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadmalayalam newssmallest babySouth East AsiaChery
News Summary - South East Asia's smallest baby delivered in India-India news
Next Story