പരസ്പരം ചാണകമെറിഞ്ഞ് ആഘോഷിക്കുന്ന ഒരു ഗ്രാമം, കൗതുകത്തോടെ വാർത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ VIDEO
text_fieldsഈറോഡ്: ദീപാവലി ആഘോഷത്തിെൻറ സമാപനത്തോട് അനുബന്ധിച്ചുള്ള ചാണകമെറിഞ്ഞുള്ള ആഘോഷം കൗതുകമാകുന്നു. തമിഴ്നാട്-കർണാടക അതിർത്തി ഗ്രാമമായ ഗുംതപുരത്താണ് ഈ അപൂർവ ആഘോഷം നടക്കുന്നത്. സാധാരണഗതിയിൽ ഗതിയിൽ കൂടുതൽ പേർ പങ്കെടുക്കുന്ന ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ 100പേരാക്കി ചുരുക്കിയിരുന്നു.
ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ചാണകം മുഴുവൻ ബരീശ്വര സ്വാമി ക്ഷേത്രത്തിനരികിൽ കുന്നുകൂട്ടിയ ശേഷമാണ് ആഘോഷം നടക്കുന്നത്. പൂജ നടത്തിയ കുളിച്ച ശേഷം പരസ്പരം ചാണകമെറിഞ്ഞാണ് ആഘോഷം നടക്കുന്നത്. എല്ലാ പ്രായത്തിലുള്ള പുരുഷൻമാരും ചാണകം ഉരുട്ടിയ ശേഷം പരസ്പരം എറിയുന്നു. ഇതിന് ഉപയോഗിക്കുന്ന ചാണകം കൃഷിയിടത്തിൽ നിക്ഷേപിച്ചാൽവിളവ് കൂടുമെന്ന വിശ്വാസവുമുണ്ട്.
അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എ.എഫ്.പി സംഭവം വാർത്തയാക്കിതോടെ അന്താരാഷ്ട്ര മാധ്യമങ്ങളും ഉത്സവം കൗതുകത്തോടെ വാർത്തയാക്കിയിട്ടുണ്ട്. എം.എസ്.എൻ നൗ, യാഹൂ ന്യൂസ്, ദി സൺ ഡെയിലി, ജക്കാർത്ത പോസ്റ്റ്, ഫ്രാൻസ് 24 തുടങ്ങിയ മാധ്യമങ്ങളെല്ലാം സംഭവം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. സ്പെയിനിലെ പ്രശസ്തമായ തക്കാളി എറിയൽ മഹോത്സവത്തോടാണ് വാർത്തകളിൽ സംഭവത്തെ ഉപമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.