Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്​.പി.ബിയുടെ...

എസ്​.പി.ബിയുടെ ആരോഗ്യനിലയിൽ പുരോഗതി; ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകൾ മാറിവരുന്നതായി​ മകൻ

text_fields
bookmark_border
എസ്​.പി.ബിയുടെ ആരോഗ്യനിലയിൽ പുരോഗതി; ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകൾ മാറിവരുന്നതായി​ മകൻ
cancel

ചെന്നൈ: കോവിഡ്​ 19 ബാധിച്ച് ചെന്നൈയിലെ ​എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്​.പി ബാലസുബ്രഹ്മണ്യത്തിൻറെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന്​ മകൻ​. ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകൾ മാറിവരുന്നതായും ഡോക്​ടർമാരെയും ബന്ധുക്കളെയും അദ്ദേഹം തിരിച്ചറിയുന്നതായും മകൻ എസ്​.പി.ബി ചരൺ ഇന്ന്​ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ഇപ്പോഴും വെൻറിലേറ്ററിൽ തുടരുകയാണെന്നും അച്ഛൻ വേഗം സുഖം പ്രാപിച്ച് മടങ്ങിവരുമെന്നും മകൻ പ്രതീക്ഷ പങ്കവച്ചു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്. ആഗസ്റ്റ് 5നാണ് 74കാരനായ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SP Balasubrahmanyam
News Summary - SP Balasubrahmanyam health update
Next Story