എസ്.പി- ബി.എസ്.പി സഖ്യത്തിന് ബി.ജെ.പിയെ തോൽപ്പിക്കാനാകും; കോൺഗ്രസിനെ തള്ളി മായാവതി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ എല്ലാ സീറ്റുകളിലും കോൺഗ്രസിന് സ്ഥാനാർഥികളെ നിർത്താവുന്നതാണെന്ന് ബി.എസ്.പി അധ്യ ക്ഷ മായാവതി. കോൺഗ്രസുമായി ഒരുതരത്തിലുള്ള തെരഞ്ഞെടുപ്പ് ധാരണയുമില്ല. ഉത്തർപ്രദേശിൽ എസ്.പി- ബി.എസ്.പി സഖ്യത്തിന് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്നും മായാവതി ട്വിറ്ററിലൂടെ അറിയിച്ചു.
ഉത്തർപ്രദേശിലെ 80 സീറ്റുകളിലും കോൺഗ്രസിന് സ്വന്തം സ്ഥാനാർഥികളെ നിർത്താവുന്നതാണ്. ബി.എസ്.പിയുമായി ഏഴു സീറ്റിൽ ധാരണയായെന്ന് ചില കോൺഗ്രസ് വൃത്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങൾ പാർട്ടി പ്രവർത്തകർക്കിടയിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നു. കോൺഗ്രസിെൻറ പ്രചരണങ്ങളിൽ ബി.എസ്.പി പ്രവർത്തകർ വീഴരുതെന്നും മായാവതി പറഞ്ഞു.
ബി.എസ്.പി, എസ്.പി, ആർ.ജെ.ഡി പാർട്ടികളിലെ പ്രമുഖ നേതാക്കൾ മത്സരിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മായാവതിയുെട പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.