Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഖ്യം വിജയിച്ചില്ല;...

സഖ്യം വിജയിച്ചില്ല; മായാവതിയോടുള്ള ബഹുമാനം നിലനിൽക്കും -അഖിലേഷ്​ യാദവ്​

text_fields
bookmark_border
സഖ്യം വിജയിച്ചില്ല; മായാവതിയോടുള്ള ബഹുമാനം നിലനിൽക്കും -അഖിലേഷ്​ യാദവ്​
cancel

ലഖ്​നോ: ബി.എസ്​.പിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ്​ സഖ്യം വിജയിച്ചില്ലെന്ന്​ സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖി ലേഷ്​ യാദവ്​. സഖ്യം പിരിഞ്ഞെങ്കിലും ബി.എസ്​.പി അധ്യക്ഷ മായാവതിയോടുള്ള ബഹുമാനം നിലനിൽക്കുന്നുണ്ടെന്നും അഖിലേ ഷ്​ യാദവ്​ പറഞ്ഞു.

‘‘ഞാൻ എഞ്ചിനീയറിങ്​ പഠിച്ചത്​ മൈസൂരിലാണ്​. എല്ലാ പരീക്ഷണങ്ങളും എല്ലായ്​പ്പോഴും വിജയിക്കില്ലെന്ന്​ ഒരു ശാസ്​ത്ര വിദ്യാർഥിയെന്ന നിലയിൽ എനിക്കറിയാം. പക്ഷെ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കും. നമുടെ കുറവുകൾ എന്താണെന്ന്​ പഠിക്കും’’-അഖിലേഷ്​ യാദവ്​ പറഞ്ഞു.

എസ്​.പി-ബി.എസ്​.പി സഖ്യത്തിൻെറ ദയനീയ പ്രകടനത്തെ തുടർന്ന്​ ഉത്തർ പ്രദേശിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.എസ്​.പി സ്വന്തം നിലയിൽ മത്സരിക്കുമെന്ന്​ അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു. ഇതിന്​​ പിന്നാലെ 11 സീറ്റുകളിലും തങ്ങളും ഒറ്റക്ക്​ മത്സരിക്കുമെന്ന് എസ്​.പിയും​ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spbspakhilesh yadavmayawatimalayalam newsindia news
News Summary - SP-BSP Alliance didn't work said Akhilesh yadav -india news
Next Story