ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി രഹസ്യ സഖ്യമെന്ന് ബി.ജെ.പി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും രഹസ്യ സഖ്യം രൂപീകരിച്ചിരിക്കുകയാണെന്ന്ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി വിജയ്ബഹാദുർ പതക്. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ അഴിമതി സംബന്ധിച്ച ലോകായുക്ത റിപ്പോർട്ടിനെ കുറിച്ച് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്മൗനം പാലിക്കുകയാണ്. അതിന്അദ്ദേഹം മറുപടി നൽകണം. മായാവതിയുടെ ഭരണ കാലത്ത് ഉയർന്നുകേട്ട അഴിമതിയെ കുറിച്ച്അന്വേഷിക്കുമെന്ന് അഖിലേഷ്വാഗ്ദാനം ചെയ്തതാണ്.
അഞ്ച് വർഷത്തെ എസ്.പിയുടെ ഭരണം അവസാനിച്ചു. ഇക്കാലത്തിനിടക്ക് അഴിമതി അന്വേഷിക്കുന്നതിന്ഒരു അന്വേഷണ കമീഷനെപ്പോലും അദ്ദേഹം രൂപീകരിച്ചിട്ടില്ല. മുൻ ബി.എസ്.പി സർക്കാരിനെതിരെ ഒരു കേസുപോലും ചാർജ് ചെയ്യാതിരുന്നതും ആരെയും ശിക്ഷിക്കാതിരുന്നതും നിർഭാഗ്യകരമാണ്.
അഴിമതി തടയുന്നതിന് ലോകായുക്ത ശക്തിപ്പെടുത്തുകയോ ഒന്നിലധികം അംഗങ്ങളെ ഉൾപ്പെടുത്തുകയോ ചെയ്തില്ല. കാര്യമായ ഒരു മുന്നേറ്റവും നടത്താതെ അഴിമതിക്കാർക്ക്അഭയം നൽകുകയായിരുന്നു അഖിലേഷ് ചെയ്തതെന്നും പതക്കുറ്റപ്പെടുത്തി.
യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍െറ അഞ്ചാംഘട്ട പ്രചാരണം ഇന്നാണ് അവസാനിക്കുക. 11 ജില്ലകളിലെ 51 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമത്തേി അടക്കമുള്ള പ്രദേശങ്ങളും അഞ്ചാംഘട്ടത്തില്‍ പെടുന്നു. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.