അംബേദ്കർ ജയന്തി വിപുലമായി ആഘോഷിക്കാനൊരുങ്ങി എസ്.പി
text_fieldsലഖ്നോ: ഭിന്നതകൾ മാറ്റിവെച്ച് ബി.എസ്.പി നേതാവ് മായാവതിയുമായി ചങ്ങാത്തത്തിലായതിനുശേഷം യു.പിയിൽ സമാജ്വാദി പാർട്ടി വിപുലമായി അംബേദ്കർ ജയന്തി ആഘോഷിക്കാനൊരുങ്ങുന്നു. അംബേദ്കറുടെ 127ാം ജന്മദിനമായ ഏപ്രിൽ 14ന് പാർട്ടി ആസ്ഥാനങ്ങളിലും പൊതുസ്ഥലങ്ങളിലും ആഘോഷങ്ങൾ നടത്താൻ എല്ലാ ജില്ല യൂനിറ്റുകൾക്കും പാർട്ടി നിർദേശം നൽകി.
അംബേദ്കർക്ക് ആദരമർപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിെൻറ മൂല്യവത്തായ സംഭാവനകളെ അനുസ്മരിക്കണമെന്നും പാർട്ടി സംസ്ഥാന യൂനിറ്റ് പ്രസിഡൻറ് നരേഷ് ഉത്തംസിങ് അണികളോട് പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലെ എതിരാളിയായ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് പുതിയ ചങ്ങാത്തങ്ങളെ ഏകോപിക്കുന്നതിനാണ് ഇൗ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായെപ്പടുന്നു. പതിവുപോലെ ബി.എസ്.പിയും വൻ ചടങ്ങുകൾക്ക് ഒരുങ്ങുന്നുണ്ടെങ്കിലും ഇരു പാർട്ടികളും സംയുക്തമായി ആഘോഷങ്ങൾ നടത്തുന്നതായ റിപ്പോർട്ടുകളില്ല. അടുത്തിടെ രണ്ട് ലോക്സഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായിച്ചേർന്ന് എസ്.പി വിജയം വരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.