അഖിലേഷ് യാദവ് അഖിലേഷ് അലി ജിന്നയെന്ന് പേരു മാറ്റണമെന്ന് യു.പി ഉപമുഖ്യമന്ത്രി
text_fieldsലഖ്നോ: അഖിലേഷ് യാദവ് അഖിലേഷ് അലി ജിന്നയെന്ന് പേരു മാറ്റണമെന്ന് യു.പി ഉപമുഖ്യമന്ത്രി കേശ് പ്രസാദ് മൗര്യ. പാർട്ടിയുടെ പേര് ജിന്നാവാദി പാർട്ടിയെന്നാക്കണം. ജിന്ന മുന്നോട്ടുവെച്ച ആശയങ്ങളാണ് സമാജ്വാദി പാർട്ടി മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യു.പി ഉപമുഖ്യമന്ത്രി.
2022ലെ തെരഞ്ഞെടുപ്പിൽ യു.പിയിൽ പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടിയുണ്ടാവും. മാഫിയ ഭരണം തിരിച്ചു വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജിന്നക്ക് 2022ലെ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയെ സഹായിക്കാൻ കഴിയില്ലെന്നും അേദ്ദഹം പറഞ്ഞു.
കുറ്റവാളികളായ ആതിഖ് അഹമ്മദിനോ മുക്താൻ അൻസാരിക്കോ സമാജ്വാദി പാർട്ടിയെ സഹായിക്കാനാവില്ല. യു.പിയിലെ ജനങ്ങൾ താമരയെ ആയിരിക്കും തെരഞ്ഞെടുക്കുക. ഗുണ്ടകളെയും മാഫിയകളേയും അമർച്ച ചെയ്ത് യു.പിയിൽ സമാധനപരമായ ഭരണം കൊണ്ടു വന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
യു.പിയിലെ ഹാർദോയിയിൽ നടന്ന പൊതുചടങ്ങിൽ മഹാത്മഗാന്ധി, സർദാർ വല്ലഭായ് പേട്ടൽ, ജവഹർലാൽ നെഹ്റു, മുഹമ്മദലി ജിന്ന എന്നിവരെ കുറിച്ച് അഖിലേഷ് പ്രസ്താവന നടത്തിയിരുന്നു. സർദാർ വല്ലഭായ് പേട്ടലിന്റെ ജന്മദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അഖിലേഷ് ജിന്നയെ പുകഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.