അധികാര ഗുസ്തിയില്‍ അച്ഛനെ മലര്‍ത്തിയടിച്ച് മകന്‍
text_fieldsന്യൂഡല്‍ഹി: 2014ന്‍െറ തുടക്കം. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ കേളികൊട്ടുയരുന്ന കാലം. മൂന്നാം മുന്നണിക്കായി പ്രതിപക്ഷ പാര്‍ട്ടികളുടെ കണ്‍വെന്‍ഷന് ഡല്‍ഹി തല്‍കതോറ സ്റ്റേഡിയം മുലായമിന്‍െറ അണികള്‍ നേരത്തേ കൈയടക്കി. മുലായമിന്‍െറ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം അണികള്‍ ആര്‍ത്തുവിളിച്ചു. ‘നേതാജി, പ്രധാനമന്ത്രി...’ കോണ്‍ഗ്രസിതര-ബി.ജെ.പിയിതര പാര്‍ട്ടികളുടെ പ്രധാനമന്ത്രിയാകാന്‍ കുപ്പായം തുന്നിയ മുലായമിന് അതിന്‍െറ അടുത്തെങ്ങും എത്താനായില്ല.
യു.പിയിലെ തരംഗത്തില്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ മുലായം ലോക്സഭയിലെ മൂലയിലൊതുങ്ങി. ഇപ്പോള്‍ താനായി പടുത്തുയര്‍ത്തിയ പാര്‍ട്ടിതന്നെയും മുലായമിന് നഷ്ടപ്പെടുകയാണ്. താന്‍ ¥ൈകപിടിച്ചു നടത്തിയ മകനാല്‍ അട്ടിമറിക്കപ്പെട്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവിന് അപ്രതീക്ഷിത തിരിച്ചടിയാണ്. പാര്‍ട്ടിയെന്നാല്‍ കുടുംബമെന്ന നിലയിലേക്ക് ചുരുക്കിക്കെട്ടിയ മുലായമിന്‍െറ മക്കള്‍രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്.
സമാജ്വാദി പാര്‍ട്ടി നേതൃത്വത്തില്‍ മുലായമിന്‍െറ മകനും മരുമകളും മാത്രമല്ല, സഹോദരങ്ങളും അവരുടെ മക്കളും അനന്തരവന്മാരുമൊക്കെയുണ്ട്. അഖിലേഷും ഇളയച്ഛനും തമ്മില്‍ ഉടലെടുത്ത കുടുംബത്തിലെ മൂപ്പിളമ തര്‍ക്കമാണ് ഒടുവില്‍ പാര്‍ട്ടിയില്‍ മുലായമിന്‍െറ കസേര തെറിക്കുവോളം വളര്‍ന്നത്. വിദ്യാര്‍ഥി കാലത്ത് രാഷ്ട്രീയത്തിലത്തെിയ ആളാണ് മുലായം. രാം മനോഹര്‍ ലോഹ്യയുടെ ശിഷ്യനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുലായം, വൈകാതെ യു.പിയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്‍െറ മുഖമായി മാറി.
ജാതി രാഷ്ട്രീയത്തിന്‍െറ കളത്തില്‍ യാദവവോട്ടുകള്‍ തനിക്കൊപ്പം നിര്‍ത്തി കരുത്തനായ മുലായമിനെ തേടി മൂന്നുവട്ടം യു.പി മുഖ്യമന്ത്രി പദമത്തെി. 2012ല്‍ അഖിലേഷിന് യു.പിയുടെ അധികാരം ഏല്‍പിക്കുമ്പോള്‍ യാദവകുലത്തിലെ കാരണവരുടെ ലക്ഷ്യം ഡല്‍ഹിയായിരുന്നു. 2014 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാപരിവാര്‍, മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക് മുലായം മുന്നില്‍നിന്നത് അതിനാണ്. പക്ഷേ, മോദി തരംഗത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞു. അഞ്ച് എം.പിമാരുമായി ലോക്സഭയില്‍ ചെന്ന് എങ്ങനെ ആളുകളുടെ മുഖത്തുനോക്കുമെന്നാണ് തെരഞ്ഞെടുപ്പുഫലം വന്നതിന് പിന്നാലെയുള്ള പാര്‍ട്ടി നേതൃയോഗത്തില്‍ മുലായം ആത്മഗതമായി പറഞ്ഞത്.
മോഹഭംഗത്തിന്‍െറ മുറിവ് നേതാജിയുടെ മനസ്സില്‍നിന്ന് മായാത്തതുകൊണ്ടാവാം സഭയില്‍ മുലായമിന്‍െറ സാന്നിധ്യം വല്ലപ്പോഴുമാണ്. ഇത്തരമൊരവസ്ഥയില്‍ മുളപൊട്ടിയ പെരുന്തച്ചന്‍ വികാരമാണ് അഖിലേഷിനോട് പലകുറി ഉടക്കാന്‍ മുലായമിനെ പ്രേരിപ്പിച്ചത്. ഒടുവില്‍ മകനാല്‍ തോല്‍പിക്കപ്പെടാനായിരുന്നു നിയോഗം. ഗുസ്തിയോട് ഏറെ പ്രിയമുള്ളയാളാണ് മുലായം. പക്ഷേ, കുടുംബത്തിനകത്തെ അധികാരഗുസ്തിയില്‍ പഴയ ഗുസ്തിക്കാരനെ മകന്‍ മലര്‍ത്തിയടിച്ചിരിക്കുന്നു. ഡല്‍ഹി രാഷ്ട്രീയത്തില്‍ മാത്രമല്ല, യു.പിയിലും മുലായത്തിന് മുഖം നഷ്ടപ്പെടുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.