കർണാടകയിൽ മൂന്ന് വിമത എം.എൽ.എമാരെ അയോഗ്യരാക്കി
text_fieldsബംഗളൂരു: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനുശേഷം സഖ്യസർക്കാറിെൻറ വീഴ്ചക്ക് കാരണ ക്കാരായ വിമത എം.എൽ.എമാർക്കെതിരെ നടപടിയെടുത്തത് സ്പീക്കർ. കെ.പി.ജെ.പി എം.എൽ.എ ആർ. ശ ങ്കർ (റാണിബെന്നൂർ), കോൺഗ്രസ് എം.എൽ.എമാരായ രമേശ് ജാർക്കിഹോളി (ഗോഖക്), മഹേഷ് കുമത് തള്ളി (അത്താണി) എന്നിവരെയാണ് സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയത്.
പലതവണ വിപ്പ് ലംഘിച്ചുകൊണ്ട് നിയമസഭ കക്ഷി യോഗത്തിൽനിന്നുൾപ്പെടെ വിട്ടുനിൽക്കുകയും വിമതനീക്കം നടത്തുകയും പാർട്ടി വിരുദ്ധ നീക്കം നടത്തുകയും ചെയ്തതിനാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം വിമത നീക്കത്തിന് തുടക്കം മുതൽ നേതൃത്വം നൽകിയിരുന്ന രമേശ് ജാർക്കിഹോളിയെയും അദ്ദേഹത്തിെൻറ അനുയായിയായ മഹേഷ് കുമത്തള്ളിയെയും അയോഗ്യരാക്കിയത്. ഇരുവരും മുൻകൂട്ടി അറിയിക്കാതെയാണ് രാജിനൽകിയതെന്നും പിന്നീട് നേരിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും എത്തിയില്ലെന്നും കുറൂമാറ്റ നിരോധന നിയമത്തിെൻറ പത്താം ഷെഡ്യൂൾ പ്രകാരമാണ് നടപടിയെടുത്തതെന്നും സ്പീക്കർ പറഞ്ഞു.
ശങ്കറിെൻറ കെ.പി.ജെ.പി പാർട്ടിയെ നേരത്തേ കോൺഗ്രസിൽ ലയിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് സഖ്യസർക്കാറിൽ കഴിഞ്ഞ ജൂണിൽ ആർ. ശങ്കർ മന്ത്രിയാകുന്നത്. പിന്നീട് സ്ഥാനമൊഴിഞ്ഞ് ബി.ജെ.പിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചതിനാണ് ആർ. ശങ്കറിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുത്തത്. 15ാം നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ (2023 മേയ് 23) മൂന്നുപേർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.