മണിപ്പൂർ പ്രമേയത്തിൽ യൂറോപ്യൻ യൂനിയനെ പ്രതിഷേധം അറിയിച്ച് സ്പീക്കർ
text_fieldsന്യൂഡൽഹി: മണിപ്പൂർ കലാപത്തെക്കുറിച്ച് യൂറോപ്യൻ പാർലമെന്‍റ് പ്രമേയം പാസാക്കിയ നടപടിയിൽ പാർലമെന്‍റ് വൈസ് പ്രസിഡന്‍റ് നിക്കോള ബീറിനെ പ്രതിഷേധം നേരിട്ട് അറിയിച്ച് ഇന്ത്യ. പി20 ഉച്ചകോടിക്കിടയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ലോക്സഭ സ്പീക്കർ ഓം ബിർലയാണ് പ്രതിഷേധം അറിയിച്ചത്. ഓരോ രാജ്യത്തിനും പാർലമെന്‍റിനും പരമാധികാരമുണ്ടെന്നും അതിന്‍റെ ആഭ്യന്തര വിഷയങ്ങൾ മറ്റുള്ളവർ ചർച്ച ചെയ്യേണ്ടതില്ലെന്നും ഓം ബിർല പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ വിഭാഗീയ നയങ്ങളാണ് മണിപ്പൂർ കലാപത്തിനു കാരണമെന്ന പരാമർശം യൂറോപ്യൻ യൂനിയൻ പാർലമെന്‍റ് പാസാക്കിയ പ്രമേയത്തിൽ ഉണ്ടായിരുന്നു. ഇതിനെതിരെ വിദേശകാര്യ മന്ത്രാലയം നേരത്തേ പ്രതിഷേധിച്ചിരുന്നു.
ഇന്ത്യ-കാനഡ നയതന്ത്ര പോര് തുടരുന്നതിനിടയിൽ നടന്ന പി20 ഉച്ചകോടിയിൽ അവിടത്തെ സെനറ്റ് സ്പീക്കർ വിട്ടുനിന്നു. പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.