വിമത എം.എൽ.എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ
text_fieldsബംഗളൂരു: കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ കെ. ആർ രമേശ്. രണ്ടുപേർ മാത്രമാണ് ശരിയ ായ രീതിയിൽ രാജിക്കത്ത് നൽകിയത്. മറ്റുള്ളവർകൂടി നേരിട്ട് വന്ന് രാജികാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും സ്പീക്കർ അറിയിച്ചു.
എം.എൽ.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സഖ്യ സർക്കാറിെൻറ ഭൂരിപക്ഷം നഷ്ടമായിരുന്നു. കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എം.എൽ.എമാർ പങ്കെടുക്കുകയുമുണ്ടായില്ല. ഇതില്‍ ആറുപേർ മാത്രമാണ് വിശദീകരണ കത്ത് നൽകിയത്.
എം.എൽ.എ സ്ഥാനം രാജിവെച്ചതായി റോഷൻ ബെയ്ഗ് അറിയിച്ചു. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ തന്നെ തുടരുമെന്നും അയോഗ്യത വരുമോയെന്ന് കാണാമെന്നും ബെയ്ഗ് പ്രതികരിച്ചു. വിശദീകരണം നൽകാതെ യോഗത്തിൽ നിന്നും വിട്ടു നിന്ന 12 പേരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാൻ നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് ശിപാര്‍ശ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.