രാഹുൽ രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നു; ബി.ജെ.പി ഇവിടെയുണ്ടാവുമ്പോൾ സംവരണം ഇല്ലാതാക്കാനാവില്ല -അമിത് ഷാ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വിഭജിക്കുന്ന ശക്തികൾക്കൊപ്പം ചേർന്ന് നിൽക്കുകയെന്നത് രാഹുലിന്റെ സ്വഭാവമായി മാറിയിട്ടുണ്ടെന്ന് അമിത് ഷാ വിമർശിച്ചു. എക്സിലൂടെയായിരുന്നു അമിത് ഷായുടെ വിമർശനം.
രാജ്യത്തെ വിഭജിക്കാൻ ഗൂഢാലോചന നടത്തുന്ന ശക്തികൾക്കൊപ്പം ചേരുകയും രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തുകയുമെന്നത് രാഹുലിന്റെ ശീലമായി മാറിയിരിക്കുകയാണ്. അത് ജെ.എൻ.കെ.സിയെ പിന്തുണക്കുന്ന കാര്യത്തിലാണെങ്കിലും സംവരണ വിഷയത്തിലാണെങ്കിലും രാഹുൽ രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയുമാണ് എപ്പോഴും ചെയ്യുന്നതെന്ന് അമിത് ഷാ വിമർശിച്ചു.
മതം, ഭാഷ തുടങ്ങിയവ പറഞ്ഞ് രാജ്യത്തെ വിഭജിക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയം തന്നെയാണ് രാഹുലും പിന്തുടരുന്നത്. സംവരണം ഇല്ലാതാക്കുകയാണെന്ന പ്രചരണം നടത്തി രാഹുൽ ഗാന്ധി ഒരിക്കൽ കൂടി സംവരണത്തിനെതിരാണെന്ന് തെളിയിച്ചുവെന്നും അമിത് ഷാ വിമർശിച്ചു.
ബി.ജെ.പി ഇവിടെയുണ്ടാവുമ്പോൾ ഒരാൾക്കും സംവരണം ഇല്ലാതാക്കാനാവില്ല. ദേശസുരക്ഷയിൽ ആർക്കും കൈകടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നല്ലൊരു രാജ്യമാണെങ്കിൽ സംവരണം ഒഴിവാക്കുന്നത് കോൺഗ്രസ് പരിഗണിക്കുമായിരുന്നുവെന്ന് ജോർജ്ടൗൺ യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് രാഹുൽ നടത്തിയ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.