മോദിയുടെ ജന്മദിനം; ആശുപത്രി വൃത്തിയാക്കി ബി.ജെ.പി നേതാക്കൾ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം ആഘോഷിക്കുന്നതിൻെറ ഭാഗമായി ആശുപത്രി വൃത്തിയാക്കി ബി.ജ െ.പിയുടെ ഉന്നത നേതാക്കൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയടക്കമുള്ള വരാണ് ശനിയാഴ്ച 'സേവാ സപ്ത' എന്ന് പേരിട്ട ചടങ്ങിന് തുടക്കം കുറിച്ചത്. രാജ്യ തലസ്ഥാനത്തെ പ്രശസ്ത ആശുപത്രിയായ എയി ംസിലെത്തിയ അമിത് ഷായും സംഘവും ഇവിടത്തെ തറ തുടച്ച് വൃത്തിയാക്കുകയായിരുന്നു.
എയിംസിലെത്തിയ ബി.ജെ.പി നേതാക്കൾ രോഗികൾക്ക് ഭക്ഷണവും പഴങ്ങളും വിതരണം ചെയ്തു. വിജയ് ഗോയൽ, വിജേന്ദർ ഗുപ്ത എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. സെപ്റ്റംബർ 17നാണ് മോദിയുടെ ജന്മദിനം. ഇത് പ്രമാണിച്ച് ബി.ജെ.പി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ബി.ജെ.പി പ്രവർത്തകർ ഇന്ന് മുതൽ 'സേവാ സപ്ത' ആചരിക്കാൻ തുടങ്ങുമെന്ന് അമിത് ഷാ വ്യക്തമാക്കി. നമ്മുടെ പ്രധാനമന്ത്രി തൻെറ ജീവിതം രാജ്യസേവനത്തിനായി സമർപ്പിക്കുകയും ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിൻെറ ജന്മദിനം 'സേവാ സപ്ത' ആയി ആഘോഷിക്കുന്നതാണ് ഉത്തമമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തുടനീളം ബിജെപി 'സേവാ സപ്ത' ആചരിക്കുമെന്നും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമെന്നും പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൻെറ ഭാഗമായി രക്തദാന ക്യാമ്പുകൾ, സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകൾ, ഭക്ഷ്യവസ്തുക്കളുടെ വിതരണം എന്നിവ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.