സംസ്കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും ഉണ്ടാകില്ല -ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: സംസ്കൃത ഭാഷ സംസാരിക്കുന്നത് നാഡീസംവിധാനത്തെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നും അസുഖങ്ങളെ തടയുമെന്നും ബി.ജെ.പി നേതാവ്. ദിവസവും സംസ്കൃതം സംസാരിക്കുന്നത് പ്രമേഹവും കൊളസ്ട്രോളും ഇല്ലാതാക്കുമെന്ന് ബി.ജെ.പി എം.പി ഗണേഷ് സിങ്ങാണ് പറഞ്ഞത്. സംസ്കൃത സർവകലാശാല ബിൽ സംബന്ധിച്ച സംവാദത്തിൽ സംസാരിക്കവെയാണ് എം.പിയുടെ പ്രസ്താവന.
അമേരിക്കൻ ഗവേഷക സ്ഥാപനത്തിൽ നടത്തിയ പഠനത്തിൽ ദിവസവും സംസ്കൃതം സംസാരിക്കുന്നവരുടെ നാഡീവ്യൂഹം ഉത്തേജിക്കപ്പെടുമെന്നും അത് പ്രമേഹവും കൊളസ്ട്രോളും തടയുെമന്നും കണ്ടെത്തിയതായി ഗണേഷ് സിങ് പറഞ്ഞു. ഏതാനും ഇസ്ലാമിക് ഭാഷകൾ ഉൾപ്പെടെ ലോകത്തെ 97 ഭാഷകൾ സംസ്കൃതത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. സംസ്കൃതത്തിൽ കമ്പ്യൂട്ടർ േപ്രാഗാമിങ് ചെയ്താൽ അത് ഇതുവരെയുള്ളതിൽ ഏറ്റവും മികച്ചതും കുറ്റമറ്റതുമാകുമെന്ന് നാസ അവകാശപ്പെട്ടിട്ടുണ്ടെന്നും ഗണേഷ് സിങ് പറഞ്ഞു.
സംസ്കൃത ഭാഷ പോലെ വഴക്കമുള്ള മറ്റൊരു ഭാഷയില്ലെന്നും ഒരേ വാചകം പലരീതിയിൽ പറയാമെന്ന പ്രത്യേകത ഇതിനുണ്ടെന്നും സംവാദത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിലെ ‘ബ്രദർ’, ‘കൗ’ തുടങ്ങിയ വാക്കുകൾ രൂപംകൊണ്ടത് സംസ്കൃതത്തിൽ നിന്നാണ്. പരമ്പരാഗത ഭാഷയായ സംസ്കൃതത്തെ പ്രചരിപ്പിക്കണമെന്നും പ്രതാപ് ചന്ദ്ര സാരംഗി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.