നിയമന നടപടികളോട് പുറംതിരിഞ്ഞ് കേന്ദ്രം; ഉദ്യോഗാർഥികളുടെ പ്രതിേഷധം ട്വിറ്ററിൽ തരംഗം
text_fieldsസ്റ്റാഫ് സെലക്ഷൻ കമീഷൻ, റെയിൽവെ, എൻ.ടി.പി.സി തുടങ്ങിയവയെല്ലാം നിയമന നടപടികൾ മരിവിപ്പിച്ച് നിർത്തിയതിനെതിരെ ഉദ്യോഗാർഥികളുടെ പ്രതിഷേധം. ട്വിറ്റിൽ തരംഗമായി മാറിയ ചർച്ച മുംബൈ സർവകലാശാലയിലടക്കം അരങ്ങേറിയ പ്രതിഷേധമായി വളർന്നിട്ടുണ്ട്.
നിയമന നടപടികളുടെ ഭാഗമായി സ്റ്റാഫ് സെലക്ഷൻ കമീഷൻ 2018 ൽ നടത്തിയ കൈമ്പൻറ് ഗ്രാജ്വാറ്റ് ലെവൽ പരീക്ഷയുടെ ഫലം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.
റെയിൽവെയും എൻ.ടി.പി.സിയും 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ഒഴിവുകൾ പ്രസിദ്ധീകരിച്ചത്. എന്നാൽ, ഇതുവരെയും പരീക്ഷയുടെ തിയതി പോലും പ്രസദ്ധീകരിച്ചിട്ടില്ല. തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും നിയമന നടപടികൾ അപ്രഖ്യാപിതമായി മരിവിപ്പിച്ച് നിർത്തുകയും ചെയ്യുന്ന കേന്ദ്ര നിലപാടിനെതിരെ കോൺഗ്രസിെൻറ വിദ്യാർഥി വിഭാഗമായ എൻ.എസ്.യു.ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധം ഉയർത്തുന്നുണ്ട്.
#SpeakUpForSSCRailwayStudents എന്ന ഹാഷ്ടാഗ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. എന്തുകൊണ്ടാണ് റിക്രൂട്ട്മെൻറ് പരീക്ഷകൾ സമയത്തിന് നടത്താത്തത്?, ഒഴിവുകൾ നികത്താൻ മൂന്ന് നാല് വർഷങ്ങളെടുക്കുന്നത് എന്ത് കൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങളാണ് എൻ.എസ്.യു.ഐ ഉയർത്തുന്നത്.
രാഷ്ട്രീയ ജനതാ ദളും ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തുണ്ട്. യഥാർഥ പ്രശ്നങ്ങൾ സംസാരിക്കാം, രാജ്യത്തിനായി, യുവാക്കൾക്കായി സംസാരിക്കാം എന്നാണ് രാഷ്ട്രീയ ജനതാ ദളിെൻറ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.