ജയിലിൽ റാം റഹീം സിങ്ങിന് എ.സി സെല്ലും സഹായിയും
text_fieldsചണ്ഡിഗ്ഢ്: ബലാത്സംഗകേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങിന് ജയിലില്‍ പ്രത്യേക പരിഗണന. കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹീം സിങ്ങിനെ റോഹ്തക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിലിൽ റാം റഹീമിന് എയർ കണ്ടീഷൻ ചെയ്ത പ്രത്യേക സെല്ലാണ് നല്‍കിയിരിക്കുന്നത്. കുപ്പിവെള്ളം മാത്രമെ അദ്ദേഹം ഉപയോഗിക്കുകയുള്ളൂ. കൂടെ ജയിലില്‍ ഒരു സഹായിയെ നിര്‍ത്തിയിരിക്കുന്നുവെന്നാണ് ജയിലിനുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
50 കാരനായ റാം റഹീം സിങ്ങ് കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച പഞ്ച്കുളയിൽ കോടതി കണ്ടെത്തിയിരുന്നു. 2002ല്‍ സിര്‍സയിലെ ആശ്രമത്തില്‍ ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിലാണ് റാം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് സി.ബി.ഐ കോടതി ശിക്ഷ വിധിക്കുക. കോടതി വിധിയെ തുടർന്ന് അനുയായികള്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. തുടർന്ന് ഹെലികോപ്ടറിലാണ് ഇയാളെ റോഹ്തക്കിൽ എത്തിച്ചത്. റോഹ്തകിലെ പൊലീസ് ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി റാം റഹീമിനെ അവിടെ താമസിപ്പിക്കുകയും സംഘർഷങ്ങൾക്ക് അയവു വന്നശേഷം വൈകിേട്ടാടെ ജയിലിൽ എത്തിക്കുകയുമായിരുന്നു.
തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും കോടതി നടപടികള്‍. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും ഡൽഹിയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.