ഡൽഹി കലാപ ഇരകളുടെ അഭിഭാഷകൻ മഹ്മൂദ് പ്രാച്ചയുടെ ഓഫിസിൽ റെയ്ഡ്
text_fieldsന്യൂഡൽഹി: ഡൽഹി കലാപക്കേസുകളിലും പൗരത്വ ഭേദഗതി നിയമ പ്രതിഷേധ കേസുകളിലും ഇരകൾക്കായി ഹാജരാകുന്ന അഭിഭാഷകൻ മഹ്മൂദ് പ്രാച്ചയുടെ ഓഫിസിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തി. ഡൽഹി പൊലീസിലെ സ്പെഷൽ സെല്ലാണ് റെയ്ഡിനെത്തിയത്. നിസാമുദ്ദീനിലെ ഓഫിസിൽ ഉച്ചക്ക് 12.30ന് ആരംഭിച്ച റെയ്ഡ് രാത്രി 8.30 വരെയും തുടരുകയാണ്.
വ്യാജരേഖകൾ കണ്ടെത്താനായാണ് റെയ്ഡ് നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രാച്ചയുടെ ഓഫിസിലെ ലാപ്ടോപ്പുകളുടെയും ഇ-മെയിലിന്‍റെയും പാസ് വേഡുകൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് മഹ്മൂദ് പ്രാച്ചയും ഉദ്യോഗസ്ഥരും തമ്മിൽ സംസാരിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
"This is in violation of the order": Advocate @MehmoodPracha tells police regarding seizure of his office computer and laptop https://t.co/5RnLeU4pIg pic.twitter.com/L0Z1YdNvLi
— Aditya Menon (@AdityaMenon22) December 24, 2020
കേന്ദ്ര സർക്കാറിന് കീഴിലെ ഡൽഹി പൊലീസ് ഉന്നത നിർദേശപ്രകാരമാണ് മഹ്മൂദ് പ്രാച്ചയുടെ ഓഫിസ് റെയ്ഡ് ചെയ്യാനെത്തിയത് എന്ന് ആരോപണമുയർന്നിട്ടുണ്ട്. മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്സിങ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ റെയ്ഡിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.