ഹരിയാനയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് 19 ഭീഷണിയെ തുടർന്ന് കാമ്പസും ഹോസ്റ്റലും അടച്ചതോടെ കുടുങ്ങിയ ഹരിയാന കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു. 60 പേരടങ്ങുന്ന സംഘം ഞായറാഴ്ച അമൃതസർ -കൊച്ചുവേളി എക്സ്പ്രസിലാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
കേരള സർക്കാറിെൻറ പ്രത്യേക പ്രതിനിധി എ. സമ്പത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ബന്ധപ്പെട്ടതിനെ തുടർന്ന് റെയിൽവേ ഇവർക്ക് അമൃതസർ -കൊച്ചുവേളി എക്സ്പ്രസിൽ അധിക കോച്ച് കൂട്ടിച്ചേർത്ത് യാത്ര സൗകര്യം ഒരുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഡൽഹിയിൽ നിന്നും പുറപ്പെട്ട വിദ്യാർഥികൾ ചൊവ്വാഴ്ച കേരളത്തിലെത്തും.
കോവിഡ് 19 വൈസ് വ്യാപനത്തെ തുടർന്ന് കാമ്പസും ഹോസ്റ്റലും മാർച്ച് 31 വരെയാണ് അടച്ചത്. മുന്നറിയിപ്പില്ലാതെ ഹോസ്റ്റൽ അടച്ചതോടെ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന വിദ്യാർഥികൾ എ. സമ്പത്തുമായി ബന്ധപ്പെട്ടു. കെ. മുരളീധരൻ എം.പിയും വിഷയത്തിൽ ഇടപെട്ടു. ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തിയ വിദ്യാർഥി സംഘത്തിന് കേരള ഹൗസിൽ നിന്നും ഭക്ഷണം എത്തിച്ചു നൽകി. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന ജാമിഅ മില്ലിയ, ഡൽഹി സർവകലാശാലകളിലെ പത്തോളം വിദ്യാർഥികൾക്കും ഇവരോടപ്പം യാത്ര ചെയ്യാൻ അവസരം ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.