വിദേശികൾക്ക് പ്രത്യേക തടവുകേന്ദ്രങ്ങൾ സ്ഥാപിക്കും
text_fieldsന്യൂഡൽഹി: നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തടവുകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് നിർദേശം നൽകുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി രൂപരേഖ തയാറാക്കുന്നുണ്ട്. അസം സർക്കാറിന് ഇതുസംബന്ധിച്ച് ചില സർക്കുലറുകൾ അയച്ചിട്ടുണ്ട്.
അസമിലെ തടവുകേന്ദ്രങ്ങൾ സംബന്ധിച്ച വാദംകേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് മദൻ ബി. േലാകുർ അധ്യക്ഷനായ ബെഞ്ച് തടവുകേന്ദ്രങ്ങൾ സംബന്ധിച്ച് സർക്കാറിനോട് ആരാഞ്ഞത്. സർക്കാർ നിർദേശാനുസരണം തടവുകേന്ദ്രങ്ങൾക്ക് നടപടി ആരംഭിച്ചതായി അസമിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇതിനായി ടെൻഡർ വിളിച്ചിട്ടുണ്ട്. അടുത്തവർഷം ആഗസ്റ്റ് 31ന് മുമ്പ് പണി പൂർത്തിയാക്കും.
അസമിൽ വിദേശി പൗരന്മാരെ കുടുംബങ്ങളിൽനിന്ന് അടർത്തി തടവുകേന്ദ്രങ്ങളിൽ താമസിപ്പിക്കുന്നതിൽ കഴിഞ്ഞ സെപ്റ്റംബർ 12ന് കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഒരാഴ്ചക്കകം പരിഹാരം കാണണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.